തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. നിയമസഭക്കകത്തും പുറത്തും കാര്യക്ഷമമായ പ്രവർത്തനമാണ് പ്രതിപക്ഷനേതാവ് നടത്തുന്നതെന്ന് യോഗം വിലയിരുത്തിെയന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അറിയിച്ചു.
കെ. മുരളീധരെൻറ അഭിപ്രായ പ്രകടനത്തെ ഷാനിമോള്‍ ഉസ്മാനും എം.െഎ. ഷാനവാസും പി.സി. ചാക്കോയും യോഗത്തിൽ വിമര്‍ശിച്ചു. എന്നാൽ, തെൻറ വാക്കുകളെ മാധ്യമങ്ങൾ ദുർവ്യാഖ്യാനം െചയ്യുകയായിരുെന്നന്ന് മുരളി പറഞ്ഞു. മുരളിയുടെ വിശദീകരണത്തോടെ ഇക്കാര്യത്തിലെ ചര്‍ച്ച അവസാനിപ്പിക്കാമെന്ന്ഹസൻ നിദേശിച്ചത് യോഗം അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.