ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനം: കോടതിയില്‍ നടന്നത് ഒത്തു തീര്‍പ്പ് നാടകം -ചെന്നിത്തല

തിരുവനന്തപുരം: ധാര്‍മികതയെക്കുറിച്ച് എന്നും പുരപ്പുറത്ത് കയറി നിന്ന് വലിയ വായില്‍ പ്രസംഗിക്കാറുള്ള ഇടതു മുന്നണിയുടെ യഥാര്‍ത്ഥ മുഖമാണ് എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിലൂടെ പുറത്ത് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

കോടതിയില്‍ നടന്നത് ഒത്തുതീര്‍പ്പു നാടകമാണ്. അത് കൊണ്ട് തെറ്റ് തെറ്റല്ലാതാകുന്നില്ല. ശശീന്ദ്രന്റെ സംഭാഷണം എല്ലാവരും കേട്ടതാണ്. അന്ന് സംഭാഷണം ടെലിവിഷന്‍ ചാനല്‍ പുറത്തു കൊണ്ടു വന്നപ്പോള്‍ സംഭാഷണം തൻറേതല്ല എന്ന് ശശീന്ദ്രന്‍ നിഷേധിച്ചിരുന്നില്ല. മറിച്ച് കയ്യോടെ രാജി വയ്ക്കുകയായിരുന്നു ചെയ്തത്. കുറ്റബോധം ഉണ്ടായിരുന്നതിനാലാണ് ഉടനടി അദ്ദേഹം രാജിവച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  

Tags:    
News Summary - Ramesh Chennithala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.