തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അടുത്തിരിക്കാനും ഒപ്പം ഭക്ഷണം കഴിക്കാനും പണം കൊടുക്കണമെന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്ന് രമേശ് ചെന്നിത്തല. ഷോക്ക് ആർക്ക് അടിപ്പിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും എ.കെ. ബാലന്‍റെ പരാമര്‍ശത്തിന് അദ്ദേഹം മറുപടി നൽകി.
ധനികരായ വരേണ്യവർഗത്തിന്റെ പ്രതിനിധികളെ കൂട്ടി നടത്തുന്ന സമ്മേളനങ്ങൾ കൊണ്ട് ഒരു ഗുണവും സാധാരണ പ്രവാസികൾക്കോ കേരളീയർക്കോ ഉണ്ടാകുന്നില്ല. ധൂർത്തും വരേണ്യവർഗത്തിനുവേണ്ടിയുള്ള ഏർപ്പാടാണെന്നും മനസ്സിലായതു മുതലാണ് ലോക കേരളസഭ രണ്ടു വർഷമായി യു.ഡി.എഫ് ബഹിഷ്കരിക്കുന്നത്. ബക്കറ്റ് പിരിവ് നടത്തി പരിചയമുള്ളവർ പരിഷ്കരിച്ച നിലയിൽ നടത്തുന്ന പിരിവിനെയാണ് സ്പോൺസർഷിപ് എന്ന് പറയുന്നത്.
ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്തിരുന്ന് ധാരാളം ധൂർത്ത് നടത്തിയ ആളാണ്. ഇപ്പോൾ നോർക്ക കൂടി കിട്ടിയപ്പോൾ സ്പോൺസർഷിപ്പിന്റെ പേരിലുള്ള പിരിവുകൂടി തുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.