നടയടച്ചത് നൂറ് ശതമാനം ശരിയായ തീരുമാനം -രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുവതികൾ പ്രവേശിച്ചതി​​​​​​െൻറ പേരിൽ ശുദ്ധിക്രിയകൾ നടത്തുന്നതിനായി നടയടച്ചത് നൂറ് ശതമാനം ശരിയായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്ത്രിയാണ് ആ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവിശ്വാസികള്‍ വിശ്വാസികളെ തകര്‍ക്കാനായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ആചാര ലംഘനം നടത്തുക എന്നത് സര്‍ക്കാറിന്‍റെ വാശിയാണ്. ഹരജി പരിഗണിക്കാനിരിക്കെയുള്ള നടപടി ന്യായീകരിക്കാനാവില്ല. ഇരുമുടിക്കെട്ടും വ്രതാനുഷ്ടാനവുമില്ലാതെയാണ് ഇവര്‍ കയറിയിരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാശിയാണ് ഇപ്പോൾ നടപ്പിലായത്. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ ഈ നടപടിക്കെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തണം. മതില്‍ സംഘടിപ്പിച്ചത് ഇതിന് വേണ്ടിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മതിലില്‍ പങ്കെടുത്തിട്ടുള്ള മറ്റ് സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ramesh Chennithala on Women Entry in Sabarimala-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.