ന്യൂഡൽഹി: സ്വർണക്കടത്തും അഴിമതിയുമായി ബന്ധപ്പെട്ട് ജനാധിപത്യ രീതിയിൽ നടന്നുവരുന്ന പ്രതിപക്ഷ സമരങ്ങളെ മനുഷ്യത്വരഹിതമായി നേരിടുന്ന കേരള സർക്കാറിെൻറ ജനാധിപത്യവിരുദ്ധ നടപടികളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എം.പി ദേശീയ മനുഷ്യാവകാശ കമീഷന് കത്തു നൽകി.
യുവജന പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുന്ന എം.എൽ.എമാരെ പോലും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയാണ് കേരളത്തിൽ നടന്നുവരുന്നത്.
സമരങ്ങളെ നേരിടുമ്പോൾ പൊലീസ് സാമാന്യ മര്യാദകൾ പോലും പാലിക്കുന്നില്ലെന്നും ഒരു പ്രകോപനവും കൂടാതെ ജീവൻപോലും അപകടത്തിലാകുംവിധം തലയിലും കണ്ണിലും മറ്റും അടിച്ചാണ് നേരിടുന്നതെന്നും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ രമ്യ ഹരിദാസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.