റാന്നി: പെരുനാട്ടില്‍ 16കാരിയെ പീഡിപ്പിച്ച കേസില്‍ 13 പ്രതികളെ അറസ്റ്റ് ചെയ്തതായി സംസ്ഥാന ബാലാവകാശ കമീഷന് ചെയര്മാന് കെ.വി. മനോജ് കുമാര്‍ അറിയിച്ചു. കേസിന്റെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടിയെ ജില്ല ശിശു സംരക്ഷണ ഓഫിസറുടെ മേല്‍നോട്ടത്തില്‍ പുനരധിവസിപ്പിച്ചു. 19 പേരുള്ള പ്രതിപ്പട്ടികയില്‍ മറ്റ് പ്രതികളെ പിടികൂടാനും ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള പരിചയം വഴി സൗഹൃദം നടിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. വ്യാജ പ്രൊഫൈലുകളാണ് പ്രതികള്‍ ഇതിനായി ഉപയോഗിച്ചത്. സംസ്ഥാനത്ത് പോക്സോ കേസുകളെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും സുരക്ഷ ഉറപ്പാകുന്നതിനുമുള്ള നടപടിക്രമങ്ങള്‍ കമീഷന്റെ മേല്‍നോട്ടത്തില്‍ നടന്നുവരുന്നു. അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, അംഗൻവാടികള്‍, കുടുംബശ്രീ യൂനിറ്റുകള്‍ തുടങ്ങിയവര്‍ക്ക് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ ശിശു സംരക്ഷണ മാപ്പിങ്ങിനും ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമീഷന് അംഗം എന്‍. സുനന്ദ, റാന്നി ഡിവൈ.എസ്.പി ആര്. ബിനു, പെരുനാട് ഇന്‍സ്പെക്ടര്‍ വി. ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.