ബലാത്സംഗം: ടാറ്റു സ്റ്റുഡിയോകളിൽ പരിശോധന തുടരുന്നു, കാമറകൾ സ്ഥാപിക്കാൻ പൊലീസ്​ നിർദേശം

കൊച്ചി: ടാറ്റു സ്റ്റുഡിയോയിൽ യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ആർട്ടിസ്റ്റ് പി.എസ്. സുജീഷിനെതിരെ കൃത്യമായ തെളിവുണ്ടെന്ന് പൊലീസ്. പ്രതിയെ ചേരാനല്ലൂർ സി.ഐയുടെ നേതൃത്വത്തിൽ ഇങ്ക് ഫെക്ടഡ് സ്റ്റുഡിയോയിലെത്തിച്ച് തെളിവെടുത്തു. ഇതിനിടെ പ്രതി ആരോപണങ്ങൾ നിഷേധിച്ചെങ്കിലും ഇയാൾ കുറ്റം ചെയ്തതായാണ് മനസ്സിലാക്കുന്നതെന്ന് കൊച്ചി സിറ്റി ഡി.സി.പി വി.യു. കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ എറണാകുളം നഗരത്തിലെ ടാറ്റു സ്റ്റുഡിയോകളിൽ പരിശോധന തുടരുകയാണ്. ഇവിടങ്ങളിൽ കാമറകൾ സ്ഥാപിക്കുന്നതടക്കം നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ചേരാനല്ലൂർ സ്റ്റേഷനിൽ രണ്ടും പാലാരിവട്ടം സ്റ്റേഷനിൽ നാലും കേസുകളാണ് സുജീഷിനെതിരെ രജിസ്റ്റർ ചെയ്തത്.

ഇങ്ക് ഫെക്ടഡ് ടാറ്റു സ്റ്റുഡിയോയിൽ ടാറ്റു ചെയ്യാനെത്തിയ യുവതികളെ സുജീഷ് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി. ടാറ്റു ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്ന് കഴിഞ്ഞ ദിവസമാണ് 18കാരി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.

സംഭവം ചർച്ചയായതോടെ സമാന അനുഭവം തുറന്നുപറഞ്ഞ് അഞ്ച് യുവതികൾ കൂടി പൊലീസിനെ സമീപിച്ചു. ആലിൻചുവട്, ചേരാനല്ലൂർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

കഴിഞ്ഞ ദിവസം ഇങ്ക് ഫെക്ടഡ് സ്റ്റുഡിയോയിൽ നടത്തിയ പരിശോധനയിൽ ഒരു ഡി.വി.ആ‌ർ, രണ്ട് ഹാ‌ർഡ് ഡിസ്ക്, രണ്ട് ടാറ്റു ഗൺ തുടങ്ങിയവ കസ്റ്റഡിയിലെടുത്തു. ജീവനക്കാരുടെയും ആർട്ടിസ്റ്റുകളുടെയും വിവരങ്ങളടക്കം പൊലീസ്​ ശേഖരിക്കുന്നുണ്ട്.

Tags:    
News Summary - Rape: Tattoo studios continue to be inspected, with police instructed to install cameras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.