അഗളി: വംശനാശം നേരിടുന്ന അപൂർവയിനം പറക്കും ഓന്തുകളെ അട്ടപ്പാടിയിൽ കണ്ടെത്തി. ചിറ്റൂർ ഡാം പദ്ധതി പ്രദേശത്തെ കാടുകളിലാണ് പറക്കും ഓന്തുകളെ കണ്ടെത്തിയത്. നന്നായി പറക്കുന്ന ഇവ പക്ഷേ, പക്ഷി ഗണത്തിൽപെടുന്നവയല്ല. പറക്കും ഡ്രാഗണുകൾ എന്ന് ഇവയെ വിശേഷിപ്പിക്കാറുണ്ട്. പല്ലിവർഗത്തിൽപെട്ട ജീവിയാണ്.
ഇരു കാലിെൻറയും വശങ്ങളിലായി ശരീരത്തോട് ചേർന്നിരിക്കുന്ന മാംസളമായ ഭാഗമാണ് ഇവയെ പറക്കാൻ സഹായിക്കുന്നത്. ദീർഘദൂരം പറക്കാൻ ഇവക്ക് കഴിയുമെങ്കിലും സാധാരണയായി പറക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.