പാലക്കാട്: ശനിയാഴ്ച അന്തരിച്ച കെ.എസ്.ടി.എ മുൻ ജനറൽ സെക്രട്ടറിയും സി.പി.എം പുതുശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ റഷീദ് കണിച്ചേരിയുടെ മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജിന് കൈമാറി. പുതുശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിൽ ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ രേഖകൾ മെഡി. കോളജ് അധികൃതർക്ക് കൈമാറി. തുടർന്ന് ഭൗതികശരീരം കോളജ് അധികൃതർ ഏറ്റുവാങ്ങി.
റഷീദ് കണിച്ചേരിയുടെ ഭാര്യ നബീസാബീവി, മക്കളായ നിനിത, നിതിൻ, മരുമക്കളായ എം.ബി. രാജേഷ് എം.പി, ശ്രീജ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ഉണ്ണി, എൻ.എൻ. കൃഷ്ണദാസ്, ജില്ല സെക്രേട്ടറിയറ്റംഗം എ. പ്രഭാകരൻ, പുതുശ്ശേരി ഏരിയ സെക്രട്ടറി എസ്. സുഭാഷ്ചന്ദ്ര ബോസ്, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.കെ. അച്യുതൻ, എസ്.ബി. രാജു എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം കൈമാറിയത്.
ഞായറാഴ്ച രാവിലെ എട്ടിന് കെ.എസ്.ടി.എ ജില്ല കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനുെവച്ച മൃതദേഹത്തിൽ നിരവധി പേർ ആദരാഞ്ജലിയർപ്പിച്ചു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, ജില്ല സെക്രട്ടറി കെ.എ. ശിവദാസൻ, വിവിധ സംഘടന ഭാരവാഹികൾ തുടങ്ങിയവർ റീത്ത് സമർപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് റിയാസ്, കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണൻ, സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ തുടങ്ങി നൂറുകണക്കിനാളുകൾ കാടാങ്കോട്ടെ വീട്ടിലും പുതുശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിലുമെത്തി അേന്ത്യാപചാരമർപ്പിച്ചു.
ഏരിയ കമ്മിറ്റി ഓഫിസിൽനിന്ന് പുറപ്പെട്ട മൗനജാഥ കൂട്ടുപാതയിൽ സമാപിച്ചു. യോഗത്തിൽ സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. ഉണ്ണി എം.എൽ.എ, എൻ.എൻ. കൃഷ്ണദാസ് (സി.പി.എം), ഷാഫി പറമ്പിൽ എം.എൽ.എ, കെ.എ. ചന്ദ്രൻ (കോൺഗ്രസ്), കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ, നഗരസഭ വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ, കൃഷ്ണൻകുട്ടി (സി.പി.ഐ), റസാഖ് മൗലവി (എൻ.സി.പി), എ. ശിവപ്രകാശ് (കോൺഗ്രസ് എസ്), കെ.എസ്.ടി.എ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, മുൻ സംസ്ഥാന പ്രസിഡൻറ് കെ.എൻ. സുകുമാരൻ, എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടറി സുന്ദരരാജൻ, ജബ്ബാറലി (ജനതാദൾ എസ്) എന്നിവർ സംസാരിച്ചു. എസ്. സുഭാഷ്ചന്ദ്രബോസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.