തിരുവനന്തപുരം: ജി.എസ്.ടി നികുതിദായകർക്ക് റേറ്റിങ് സ്കോർ കാർഡ് നൽകുന്നതിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. റിട്ടേൺ സമർപ്പിക്കുന്നതിലും നികുതി അടയ്ക്കുന്നതിലും പുലർത്തുന്ന കൃത്യത കണക്കാക്കിയാണ് സ്കോർ തയാറാക്കുക. 1.5 കോടി രൂപയിലധികം വാർഷിക വിറ്റുവരവുള്ള വ്യാപാരികളെയാണ് പരിഗണിക്കുക.
റിട്ടേൺ സമയബന്ധിതമായി സമർപ്പിക്കുന്നുണ്ടോ?, സമർപ്പിക്കുന്ന റിട്ടേണിലെ കൃത്യത എന്നിവ കാർഡ് വഴി ജനങ്ങൾക്ക് അറിയാനാകും.
മികച്ച റേറ്റിങ്ങുള്ള സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നത് വഴി നൽകുന്ന നികുതി സർക്കാറിൽ എത്തുന്നു എന്ന് ഉറപ്പിക്കാനാകും. അനധികൃത നികുതി പിരിവ് തടയാനും കഴിയും. മികച്ച റേറ്റിങ് നികുതിദായകർക്ക് വേഗത്തിലും സുതാര്യമായും നികുതിദായക സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കും. ചരക്കുസേവന നികുതി വകുപ്പ് വെബ്സൈറ്റായ www.keralataxes.gov.inൽ റേറ്റിങ് കാർഡ് വിവരങ്ങൾ ലഭ്യമാകും.
ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ് അധ്യക്ഷത വഹിച്ചു. നികുതി കമീഷണർ രത്തൻ ഖേൽക്കർ, സെൻട്രൽ ജി.എസ്.ടി മേഖല ചീഫ് കമീഷണർ ശ്യാംരാജ് പ്രസാദ്, സ്പെഷൽ കമീഷണർ മുഹമ്മദ് വൈ.സഫീറുല്ല, ഡിജിറ്റൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ സജി ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.