തൃശൂർ: ഡിപ്പോകളിലേക്കും റേഷൻകടകളിലേക്കും റേഷൻവസ്തുക്കൾ കയറ്റി കൊണ്ടുപോ കുന്ന വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നതിന് എതിരെ സ്വീകരിച്ച നടപടി വാഹന കരാറുകാ ർക്കായി അട്ടിമറിച്ചു. അമിത ലോഡ് കണ്ടാൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ കർ ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് കഴിഞ്ഞ 17ന് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ല ൈകോ) പുറെപ്പടുവിച്ച ഉത്തരവ് കരാറുകാരുടെ ഇടപെടലും ഉദ്യോഗസ്ഥരുടെ പ്രതിഷേധവും മൂലം രണ്ട് ദിവസത്തിനകം തിരുത്തി.
പുതിയ സർക്കുലർ പ്രകാരം അമിതലോഡ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്നങ്ങൾക്കും ഉത്തരവാദി കരാറുകാരൻ മാത്രമാണെന്ന് വ്യക്തമാക്കി 19ന് പുതിയ ഉത്തരവ്് ഇറക്കി. ഉദ്യോഗസ്ഥർ അറിയാതെ കരാറുകൾക്ക് വിരുദ്ധമായി അമിതലോഡ് കൊണ്ടുപോകാൻ സാധ്യമെല്ലന്നിരിക്കെ ഇങ്ങനെ കൊണ്ടുപോകുന്നതിന് ഒത്താശ െചയ്യുന്നതാണ് ഈ ഉത്തരവ്.
അമിതലോഡിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ റേഷൻവസ്തുക്കൾ കൊണ്ടുപോയ വാഹനങ്ങൾ മോട്ടാർ വാഹന വകുപ്പ് പിടികൂടിയതിെൻറ അടിസ്ഥാനത്തിലാണ് അമിതഭാരം കയറ്റരുതെന്ന് സർക്കുലർ ഇറക്കിയത്. എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നും ഡിപ്പോകളിലേക്ക് അരി കൊണ്ടുപോകുന്നത് റേഷനിങ് ഇൻസ്പെക്ടർമാർ നൽകുന്ന റിലീസിങ് ഓർഡർ അനുസരിച്ചാണ്. എന്നാൽ വിവിധ ഗോഡൗണുകളിലേക്ക് ഇവ കൊണ്ടുേപാകുന്നത് കൃത്യമായി പരിശോധിക്കുന്നില്ല. മില്ലുകളിൽ നിന്നും മട്ട അരി നേരിട്ട് ഗോഡൗണുകളിൽ എത്തിക്കുന്നതിനാൽ അമിതലോഡ് പരിശോധിക്കാനാവില്ല.
എന്നാൽ ഗോഡൗണുകളിൽ നിന്നും റേഷൻകടകളിലേക്ക് കൊണ്ടുപോകുന്ന വസ്തുക്കൾ അസി. ഡിപ്പോ മാനേജർമാരുടെ പൂർണമായ അറിവോടെയാണ്. കരാറിൽ കാണിച്ച വാഹനങ്ങൾ ആണോ കൊണ്ടുവരുന്നത് എന്നത് അടക്കം മുഴുവൻ കാര്യങ്ങളും ഉദ്യോഗസ്ഥർക്ക് പരിശോധിക്കാനാവും.
വിതരണം കർശന പരിശോധനക്ക് വിധേയമാക്കിയാൽ കരിഞ്ചന്തയിലേക്കുള്ള ഒഴുക്ക് ഒരു പരിധിവെര തടയിടാനാവും. അതിന് ഇടപെടലുകൾ ഇല്ലാതെ നടപടി എടുക്കാൻ ഉദ്യോഗസ്ഥർക്ക് സ്വാതന്ത്ര്യമാണ് നൽകേണ്ടത്. ഭാരപരിധി ലംഘിച്ച് 10 ടണിൽ അധികം കൂടുതൽ കൊണ്ടുപോകുന്ന സാഹചര്യം നിലവിലുണ്ട്. കരാറിൽ പറയുന്ന വാഹനങ്ങൾക്ക് പകരം പകുതി വാഹനങ്ങൾ ഉപേയാഗിച്ച് മുഴുവൻ വാഹനങ്ങളുടെ പണം വാങ്ങുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.