കോഴിക്കോട്: റേഷന്‍ കാര്‍ഡ് മുന്‍ഗണന ലിസ്റ്റ് സംബന്ധിച്ച് വിവാദം കൊഴുക്കവെ, കോഴിക്കോട് ജില്ലയിലെ ഭൂരിഭാഗവും റേഷന്‍ കടകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു. അരിയില്ലാത്തതിന് പുറമെ ഉടമകളുടെ സമരം കൂടി ആയതോടെയാണ് കടകളുടെ പ്രവര്‍ത്തനം നിലച്ചത്. ഒക്ടോബറിലെ എ.പി.എല്‍ ഗുണഭോക്താക്കള്‍ക്കുള്ള അരി വിഹിതം ഇതുവരെ കൊടുത്തിട്ടില്ല. അഞ്ച് കിലോ അരിയും അരലിറ്റര്‍ മണ്ണെണ്ണയുമാണ് എ.പി.എല്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കാന്‍ അര്‍ഹതയുള്ളത്. മണ്ണെണ്ണ വിഹിതം ഒക്ടോബര്‍ മാസത്തേത് നല്‍കിയിട്ടുണ്ട്. ആഗസ്റ്റില്‍ എട്ട് കിലോ അരിയും ഓണത്തിന് പത്തു കിലോ അരിയുമാണ് നല്‍കിയിരുന്നത്. ഒക്ടോബര്‍ വിഹിതത്തില്‍നിന്ന് അഞ്ച് കിലോ ചേര്‍ത്താണ് ഓണത്തിന് നല്‍കിയത്.
ഒക്ടോബറില്‍ ഭക്ഷ്യസുരക്ഷ പദ്ധതി സംബന്ധിച്ച അന്ത്യശാസനം വന്നതോടെയാണ് വിതരണം താളം തെറ്റിയത്. ഇതോടെ നവംബറിലെ വിഹിതം ഒക്ടോബറിലേക്ക് എടുത്ത് നല്‍കാന്‍ കഴിയാതെ റേഷന്‍ വിതരണം മുടങ്ങുകയായിരുന്നു. എ.പി.എല്ലില്‍നിന്ന് മുന്‍ഗണന ലിസ്റ്റിലേക്ക് മാറിയവരുടെ കാര്‍ഡില്‍ സീല്‍ പതിപ്പിക്കുന്ന പ്രക്രിയ താലൂക്ക് സിവില്‍ സപൈ്ളസ് ഓഫിസുകളില്‍ ആരംഭിച്ചിട്ടുണ്ട്. അന്തിമ ലിസ്റ്റിന് വിധേയം എന്ന രേഖപ്പെടുത്തിയ കാര്‍ഡാണ് ഇവര്‍ക്ക് ലഭിക്കുക. നവംബര്‍ മുതലാണ് മുന്‍ഗണന ലിസ്റ്റ് പ്രകാരമുള്ള അരി ലഭിക്കുക. ജില്ലയില്‍ 1.71 ലക്ഷം ബി.പി.എല്‍ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. മുന്‍ഗണന ലിസ്റ്റില്‍ 3.21 ലക്ഷം പേരായി വര്‍ധിച്ചിട്ടുണ്ട്. ഇതിനിടെ, മുന്‍ഗണന ലിസ്റ്റ് സംബന്ധിച്ച സിവില്‍ സപൈ്ളസ് ഓഫിസുകളില്‍ ലഭിച്ച പരാതികള്‍ 70000 കവിഞ്ഞു.
ചില പഞ്ചായത്തുകളില്‍ ഹിയറിങ് പ്രക്രിയ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് പത്ത് ശതമാനം പോലും പിന്നിട്ടിട്ടില്ല. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചെയര്‍മാനും റേഷനിങ് ഇന്‍സ്പെക്ടര്‍ കണ്‍വീനറും വില്ളേജ് ഓഫിസര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഹിയറിങ്ങില്‍ പങ്കെടുക്കുന്നത്. ജില്ലയിലെ 78 പഞ്ചായത്തുകള്‍ക്ക് 25 റേഷനിങ് ഇന്‍സ്പെക്ടര്‍മാരാണ് ഉള്ളത്. മൂന്നോ നാലോ പഞ്ചായത്തുകള്‍ ചേര്‍ന്നാണ് ഒരു റേഷനിങ് ഇന്‍സ്പെക്ടര്‍ ഉണ്ടാവുക. ഓരോ പഞ്ചായത്തിലും ആയിരത്തോളം പരാതികളാണ് ലഭിച്ചത്. ഒരു ദിവസം 200 പരാതികള്‍ എന്ന തോതില്‍ അഞ്ച് ദിവസത്തിലേറെ വേണ്ടിവരും ഒരു പഞ്ചായത്തിലെ പരാതികള്‍തന്നെ തീര്‍ക്കാന്‍. ഇപ്പോഴത്തെനിലയില്‍ നവംബര്‍ 15നകം പരാതികള്‍ തീര്‍പ്പാക്കാന്‍ പ്രയാസമാണെന്ന് സിവില്‍ സപൈ്ളസ് അധികൃതര്‍തന്നെ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.