Ration Shop

റേഷന്‍ വ്യാപാരികള്‍ സമരം അവസാനിപ്പിച്ചു; ഇന്ന് വൈകീട്ട് തന്നെ കടകൾ തുറക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി നടത്തിയ റേഷന്‍ സമരം പിന്‍വലിച്ചു. സമരസമിതി ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അഞ്ച് സംഘടനകളും സമരം പൂര്‍ണമായി പിന്‍വലിച്ചെന്ന് മന്ത്രി ജി.ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരമാവധി റേഷൻ കടകൾ ഇന്നുതന്നെ തുറക്കും. നാളെ മുതൽ എല്ലാ റേഷൻ കടകളും സാധാരനിലയിൽ തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കമീഷൻ വർധനയടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ വ്യാപാരികൾ ഇന്നുമുതൽ അനിശ്ചിത കാല സമരം ആരംഭിച്ചത്. ഉച്ചക്ക് സമരസമിതി മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ഓരോ മാസത്തെയും കമീഷന്‍ അടുത്തമാസം പത്തിനും പതിനഞ്ചിനും ഇടയിലായി നല്‍കണമെന്നതായിരുന്നു പ്രധാന ആവശ്യം.

ധനവകുപ്പുമായി ചർച്ച നടത്തി കമീഷൻ കൃത്യ സമയത്ത് നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് കമീഷൻ സമയത്ത് നല്കാൻ കഴിയാത്തതെന്നും ഇത് പരിഹരിക്കുമെന്നും കമീഷൻ വര്‍ധനവുമായി ബന്ധപ്പെട്ട ചർച്ചകൾ മാർച്ച് മുതൽ ആരംഭിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സമര സമിതി സമരം പിൻവലിക്കാൻ തയ്യാറാവുകയായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.

Tags:    
News Summary - ration traders ended their strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.