തിരുവനന്തപുരം: സംസ്ഥാനത്ത് ആർ.സിയുടെയും ഡ്രൈവിങ് ലൈസൻസിന്റെയും അച്ചടിയും വിതരണവും അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ കരാർ എടുത്ത ഏജൻസിയെ ഒഴിവാക്കാനൊരുങ്ങി സർക്കാർ. ഇതിനുള്ള ആദ്യഘട്ട നോട്ടീസ് ഏജൻസിക്ക് കൈമാറി. മോട്ടോർ വാഹനവകുപ്പു തന്നെ പ്രിന്റിങ് ഏറ്റെടുക്കാനാണ് തീരുമാനം.
കെ.എസ്.ആർ.ടി.സിയുടെ പാർസൽ വിതരണ സംവിധാനം വഴി ഇവ അപേക്ഷകരുടെ വീടുകളിലെത്തിക്കും. അച്ചടിക്കുന്നതിനുള്ള പി.വി.സി കാർഡ് വാങ്ങലാണ് മറ്റൊരു ഘടകം. ഇതിനായി ടെൻഡർ വിളിക്കാനും വാഹനവകുപ്പ് തീരുമാനിച്ചു. രേഖകൾ ഡിജിറ്റൽ രൂപത്തിൽ ഉപയോഗിക്കാൻ സൗകര്യമുള്ളതിനാൽ ഈ സാധ്യതയും പ്രയോജനപ്പെടുത്തും.
കരാർ ഏറ്റെടുത്ത കമ്പനിക്ക് നൽകാനുള്ള കുടിശ്ശിക വർധിച്ചതോടെയാണ് ഇപ്പോൾ അച്ചടി നിലച്ചത്. കഴിഞ്ഞ നവംബറില്‍ ആര്.സി, ലൈസന്‍സ് അച്ചടി നിശ്ചലമായതിനെ തുടർന്ന് കുടിശ്ശികയായ ഒമ്പത് കോടി നൽകിയാണ് പ്രതിസന്ധി പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.