കൊച്ചി: ശബരിമലയിൽ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നൽകണമെന്ന സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ ആവശ്യമായ സൗകര്യമൊരുക്കണമെന്ന ഹരജിയിൽ കക്ഷി ചേരാൻ റെഡി ടു വെയിറ്റ് കാമ്പയിനിെൻറ ഹരജി. വ്രതമെടുത്ത് കാത്തിരുന്നിട്ടും അക്രമം മൂലം മല ചവിട്ടാനാവുന്നില്ലെന്ന് കാണിച്ച് കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിശാന്ത്, ഷാനില സജീഷ്, വി.ബി. ധന്യ, എം. സൂര്യ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിൽ കക്ഷി ചേരാനാണ് റെഡി ടു വെയിറ്റ് കാമ്പയിൻ പ്രവർത്തകയായ എറണാകുളം വാരിയം റോഡിലെ മിനി. ആർ. മേനോൻ ഹരജി നൽകിയത്.
കടുത്ത പ്രതിഷേധത്തെത്തുടർന്ന് ദർശനം നടത്താൻ കഴിഞ്ഞില്ലെന്ന ഹരജിയാണ് കോടതി പരിഗണിക്കുന്നത്. പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി അയ്യപ്പ ഭക്തയായ തനിക്ക് ഏറെ വിഷമമുണ്ടാക്കിയെന്നാണ് കക്ഷിചേരൽ ഹരജിയിൽ പറയുന്നത്. ഇൗ വിഷയത്തിൽ മതവികാരം കൂടി പരിഗണിക്കണമെന്നും ഹരജിയിൽ പറയുന്നു. ശബരിമല നിരീക്ഷണ സമിതി സമർപ്പിച്ച റിപ്പോർട്ടുകളുടെ പകർപ്പുകൾ പരിശോധിച്ചശേഷം ഹരജി നാലാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.