കോഴിക്കോട്: ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റെയിൽവേ നടപ്പാക്കിയ സൗജന്യ വൈ-ഫൈക്ക് പ്രിയമേറുന്നു. 2016 ജനുവരിയിൽ ആരംഭിച്ച സൗജന്യ വൈ-ഫൈ പദ്ധതിയിൽ കഴിഞ്ഞ മേയിലാണ് റെക്കോഡ് ‘ലോഗിൻ’ രേഖപ്പെടുത്തിയിരിക്കുന്നത്. ആ മാസം രാജ്യത്ത് 2.35 കോടി പേർ ഈ സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. കൂടുതൽ സ്റ്റേഷനുകളിലേക്ക് സൗജന്യ വൈ-ഫൈ സംവിധാനം നീട്ടുന്ന കാര്യവും റെയിൽവേയുടെ സജീവ പരിഗണനയിലുണ്ട്. റെയിൽവേ ടെലി കമ്യൂണിക്കേഷൻ കമ്പനിയായ ‘റെയിൽ ടെൽ’ ഗൂഗ്ളിെൻറ സഹായത്തോടെയാണ് സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ പദ്ധതി നടപ്പാക്കുന്നത്.
മുബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് 2016 ജനുവരിയിൽ പദ്ധതി ആരംഭിച്ചത്. നിലവിൽ രാജ്യത്തെ 1606 റെയിൽവേ സ്റ്റേഷനുകളിൽ സൗകര്യമുണ്ട്. 4791 റെയിൽവേ സ്റ്റേഷനിലേക്കുകൂടി നീട്ടുന്ന കാര്യം പരിഗണനയിലുണ്ടെന്നും റെയിൽവേ അധികൃതർ പറയുന്നു. വേഗതയാണ് റെയിൽവേയുടെ സൗജന്യ വൈ-ഫൈ ജനപ്രിയമാക്കുന്നത്. ഒരേ സമയം എത്രയധികം ആളുകൾ ലോഗിൻ ചെയ്താലും ഡാറ്റ കൈമാറ്റത്തിെൻറ വേഗത കുറയാത്ത സാങ്കേതികവിദ്യയാണ് മികച്ച വേഗത നൽകുന്നതെന്ന് റെയിൽടെൽ അവകാശപ്പെടുന്നു. ഒരു മൊബൈൽ നമ്പറിൽ ഒരു ദിവസം 30 മിനിറ്റാണ് ഉപയോഗിക്കാൻ കഴിയുന്നത്. ശരാശരി 320 മെഗാ ബൈറ്റ് (എം.ബി) ഡാറ്റയാണ് റെയിൽവേ സൗജന്യ വൈ-ഫൈ വഴി ഒരാൾ ഒറ്റ ലോഗിനിൽ ഉപയോഗിക്കുന്നത്.
എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, തിരുവനന്തപുരം സെൻട്രൽ, കോട്ടയം, കാഞ്ഞങ്ങാട്, തൃശൂർ, കൊല്ലം ജങ്ഷൻ, കോഴിക്കോട്, കണ്ണൂർ, ചെങ്ങന്നൂർ, പയ്യന്നൂർ, കാസർകോട്, തിരൂർ, ആലുവ, വടകര, പാലക്കാട് ജങ്ഷൻ, ഷൊർണൂർ ജങ്ഷൻ, തിരുവല്ല, തലശ്ശേരി, ആലപ്പുഴ, കായംകുളം ജങ്ഷൻ തുടങ്ങിയ കേരളത്തിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം സൗജന്യ വൈ-ഫൈ സംവിധാനമുണ്ട്.
സൗജന്യ വൈ-ഫൈ ഉപയോഗിക്കുന്ന വിധം
•സൗജന്യ വൈ-ഫൈ സംവിധാനമുള്ള റെയിൽവേ സ്റ്റേഷനിലെത്തി വൈ-ഫൈ െസറ്റിങ്സ് ഓണാക്കുക
•റെയിൽ വയർ നെറ്റ്വർക്ക് തെരഞ്ഞെടുക്കുക
•മൊബൈൽ ബ്രൗസറിൽ railwire.co.in തുറക്കുക
•10 അക്ക മൊബൈൽ നമ്പർ നൽകിയാൽ ഒ.ടി.പി (വൺ ൈടം പാസ്വേർഡ്) ലഭിക്കും
•റെയിൽ വയർ വൈ-ഫൈ പാസ്വേർഡായി മൊബൈലിൽ വന്ന ഒ.ടി.പി ഉപയോഗിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.