ക്രിസ്തുമസ് തലേന്ന് റെക്കോഡ് വിൽപന: മലയാളി കുടിച്ചത് 65 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് മദ്യക്കച്ചവടത്തില്‍ റെക്കോര്‍ഡിട്ട് കേരളം. ക്രിസ്തുമസ് തലേന്ന് ബിവ്റേജസ് കോർപറേഷൻ 65 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത്. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുളള മദ്യ ഷോപ്പിലാണ് കൂടുതല്‍ മദ്യം വിറ്റത്. 73. 53 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. വില്‍പനയില്‍ രണ്ടാം സ്ഥാനത്ത് ചാലക്കുടിയാണ്. ഇവിടെ 70.72 ലക്ഷം രൂപയുടെ വില്‍പന നടന്നു. മൂന്നാം സ്ഥാനത്തുള്ള ഇരിഞ്ഞാലക്കുടയിൽ 63.60 ലക്ഷം രൂപയുടെ മദ്യം വിറ്റു.

കഴിഞ്ഞ ക്രിസ്തുമസിന് 55 കോടിയാണ് കേരളത്തില്‍ വിറ്റഴിച്ചത്. ആകെ 265 മദ്യഷോപ്പുകളാണ് ബിവറേജസ് കോര്‍പറേഷന്‍റെ കീഴിലുളളത്.

Tags:    
News Summary - Record sales on Christmas Eve: Malayalee drank liquor worth Rs 65 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.