പൊലീസ് കോണ്‍സ്റ്റബിൾ നിയമനം: ലഭ്യമായ എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തെന്ന് മുഖ്യമന്ത്രി

 തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ നിലവില്‍ ലഭ്യമായ എല്ലാ ഒഴിവുകളും പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമ​ന്ത്രി പിണറായി വിജയൻ പറഞ്ഞു. പുരുഷവനിതാ വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗ ങ്ങള്‍ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് എന്നിവയ്ക്കായി ആകെ 5635 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പുരുഷ വിഭാഗത്തിനുള്ള റാങ്ക് പട്ടിക 13.04.2023 ലാണ് നിലവില്‍ വന്നത്. ഈ വിഭാഗത്തില്‍ 4325 ഒഴിവുകളും വനിതാ വിഭാഗ ത്തില്‍ 744 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തു കഴ​ിഞ്ഞു. പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തിനായി 557 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 2017 ലെ ഉത്തരവ് പ്രകാരം പട്ടികവര്‍ഗ വിഭാഗത്തിന്‍റെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്ന തിനുള്ള 396 തസ്തികകളും മുന്‍ റിക്രൂട്ട്മെന്‍റിനെ തുടര്‍ന്നുണ്ടായ 31 ഒഴിവുകളും ഉള്‍പ്പെടുന്നു.

2023 ലെ ഉത്തരവ് പ്രകാരം 200 വനിതാ തസ്തികകളുള്‍പ്പെടെ 1400 താല്‍ക്കാലിക പൊലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ 23.08.2023ല്‍ ഒരു വര്‍ഷത്തേയ്ക്ക് സ്യഷ്ടിച്ചു. ഇതേ തുടര്‍ന്ന് 01.06.2024 വരെ ഉണ്ടാകാവുന്ന ഒഴിവുകള്‍ കൂടി മുന്‍കൂറായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇതുവഴി 1400 തസ്തികകളിലേക്കുള്ള നിയമന ശിപാര്‍ശകളും മുന്‍കൂറായി ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ 05.01.2024 ലെ ഉത്തരവ് പ്രകാരം സൈബര്‍ ഡിവിഷന്‍ രൂപീകരിച്ചത് വഴിയുണ്ടായ 155 ഒഴിവുകളിലേയ്ക്കും നിയമന ശിപാര്‍ശ ലഭിച്ചിട്ടുണ്ട്.

പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ നിന്നും 5279 നിയമന ശിപാര്‍ശകള്‍ ലഭിച്ചിട്ടുണ്ട്. നിയമന ശിപാര്‍ശ ലഭിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത 3595 പേര്‍ പരിശീലനം നേടിവരുന്നു. അവശേഷിക്കുന്ന നിയമന ശിപാര്‍ശകളില്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായിവരുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ വനിതാ വിഭാഗത്തിനുളള 50 ഒഴിവുകള്‍ ഉള്‍പ്പെടെ 356 ഒഴിവുകളില്‍ നിയമന ശിപാര്‍ശയ്ക്കുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നതായും മുഖ്യമ​​ന്ത്രി അറിയിച്ചു.

Tags:    
News Summary - Recruitment of Police Constable: All available vacancies are reported to PSC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.