കൊച്ചി: യു ട്യൂബ് ചാനലിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ തെഹൽക മാഗസിൻ മുൻ മാനേജിങ് എഡിറ്റർ മാത്യു സാമുവലിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ‘മാത്യു സാമുവൽ ഒഫീഷ്യൽ’ എന്ന യു ട്യൂബ് ചാനലിലൂടെ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയെ മിനി താലിബാൻ എന്നും മുനിസിപ്പാലിറ്റിയിലെ ഭൂരിഭാഗം ആളുകളും ഇസ്ലാമിക ഭീകരതയെ പിന്തുണക്കുന്നവരാണെന്നും വിശേഷിപ്പിച്ച് വിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ച് വിവിധ സംഘടനകൾ നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് ജി. ഗിരീഷ് മുൻകൂർ ജാമ്യം അനുവദിച്ചത്.
ഹരജിക്കാരന്റെ പ്രവർത്തനം ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെങ്കിലും അന്വേഷണവുമായി സഹകരിക്കുമെങ്കിൽ തടവ് ഒഴിവാക്കാമെന്ന് കോടതി വിലയിരുത്തി. ഏപ്രിൽ 23ന് രാവിലെ എട്ടിന് ഹരജിക്കാരൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.