tobacco arrest

സവാള എന്ന വ്യാജേനെ കടത്തിയ പുകയില ഉൽപന്നങ്ങളുമായി പാലക്കാട് സ്വദേശികൾ പിടിയിൽ

തിരുവല്ല: സവാള എന്ന വ്യാജേനെ പിക്കപ്പ് വാനിൽ ബാംഗ്ലൂരിൽ നിന്നും കടത്തുകയായിരുന്ന 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി പാലക്കാട് സ്വദേശികളായ രണ്ടു പേർ തിരുവല്ലയിൽ പിടിയിൽ. പാലക്കാട് തിരുമറ്റക്കോട് പാത്തന്നൂർ വലിയ തുടിയിൽ വീട്ടിൽ അമീൻ (38), പാലക്കാട് തിരുമറ്റക്കോട് നെല്ലിക്കാട്ടിൽ പാത്തന്നൂർ പുലാവട്ടത്ത് വീട്ടിൽ ഉനൈസ് (24) എന്നിവരാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ എം.സി റോഡിലെ മുത്തൂരിൽ നിന്നും പിടിയിലായത്.

ജില്ലാ പൊലീസ് മേധാവി വി. അജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നെർക്കോട്ടിക് സൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാറിന്റെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സവാള ചാക്കുകൾക്ക് താഴെ ഒളിപ്പിച്ചിരുന്ന 45 ചാക്ക് ഹാൻസ് പിക്കപ്പ് വാനിൽ നിന്നും പിടികൂടിയത്.


തിരുവല്ലയിലെ മൊത്തക്കച്ചവടക്കാരന് കൈമാറാൻ കൊണ്ടുവന്നതാണ് നിരോധിത പുകയില ഉത്പന്നങ്ങളെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Residents of Palakkad arrested with fake tobacco products smuggled as onions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.