റവന്യൂ റിക്കവറി പിരിവ്: ഊർജിതമാക്കാൻ മർഗനിർദേശം നൽകി

കോഴിക്കോട് : റവന്യൂ റിക്കവറി പിരിവ്: ഊർജിതമാക്കാൻ റവന്യൂ വകുപ്പിന്റെ മർഗനിർദേശം. 2024-25 സാമ്പത്തിക വർഷത്തെ ലാൻഡ് റവന്യൂ /റവന്യൂ റിക്കവറി പിരിവ് ലക്ഷ്യം കൈവരിക്കുന്നതിനായി, 2024 ഡിസംബർ ഒന്ന് മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ നിബന്ധനകൾക്ക് "റവന്യൂ റിക്കവറി പ്രത്യേക ഈർജ്ജിത പിരിവ് യത്ന” കാലയളവായി പ്രഖ്യാപിച്ചാണ് ഉത്തരവ്.

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുൾപ്പൊട്ടൽ ബാധിത പ്രദേശങ്ങളും മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള വയനാട് ജില്ലയിലെ വൈത്തിരി താലൂക്കും ഇതിൽനിന്നും ഒഴിവാക്കി. ഈ കാലയളവിൽ ബന്ധപ്പെട്ട കലക്ടർമാർ ജില്ലയിലെ ലാൻഡ് റവന്യൂ റവന്യ റിക്കവറി സംബന്ധിച്ച് രണ്ട് ആഴ്ച കൂടുമ്പോൾ അവലോകനം നടത്തണം. പിരിവ് സംബന്ധിച്ച് മാസാടിസ്ഥാനത്തിൽ സർക്കാരിന് പുരോഗതി റിപ്പോർട്ട് നൽകണം.

2017-മെയ് 22ലെ സർക്കുലർ പ്രകാരം പ്രതിമാസ ജില്ലാതല റവന്യൂ റിക്കവറി അവലോകന യോഗം കൃത്യമായി ചേരേണ്ടതാണ്. അതിൽ കലക്ടർ നിർബന്ധമായും നേരിട്ട് പങ്കെടുക്കണമെന്നാണ് നിർദേശം. റവന്യൂ റിക്കവറി കേസുകളിൽ സർക്കാർ നൽകിയ സ്റ്റേ ഉത്തരവിലേയും, ഗഡുക്കൾ അനുവദിച്ച കേസുകളിലെയും നിബന്ധനകൾ ലംഘിച്ചിട്ടുള്ള കേസുകൾ സംബന്ധിച്ച് യഥാസമയം സർക്കാരിനെ അറിയിക്കണം. സ്റ്റേ നീക്കിക്കിട്ടാനുള്ള സത്വര നടപടികൾ സ്വീകരിക്കണം.

അപ്പലേറ്റ് അതോറിറ്റികൾ മുമ്പാകെ പരിഗണനയിലുള്ള കേസുകളിൽ യഥാസമയം തീർപ്പുകൽപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കലക്ടർമാർ സ്വീകരിക്കണം. റവന്യൂ റിക്കവറി നടപടികളിന്മേലുള്ള കോടതി സ്റ്റേ ഒഴിവാക്കുന്നതിന് വേണ്ടി കലക്ടർമാർ അഡ്വക്കേറ്റ് ജനറലുമായി ബന്ധപ്പെട്ട് സത്വര നടപടികൾ സ്വീകരിക്കണം.

ഈ കാലയളവിൽ റവന്യൂ റിക്കവറി നടത്തിപ്പിന് ആവശ്യമായ സൗകര്യമില്ലെങ്കിൽ 2008 ഏപ്രിൽ ഏഴിലെ സർക്കാർ ഉത്തരവിന് വിധേയമായി വാഹനങ്ങൾ ഏറ്റെടുക്കുന്നതിനും, മറ്റ് വകുപ്പുകളുടെ വാഹനങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ വാഹനങ്ങൾ വാടകക്ക് എടുക്കുന്നതിനും കലക്ടർമാർക്ക് അനുമതി നൽകിയാണ് ഉത്തരവ്.

Tags:    
News Summary - Revenue Recovery Collection: Guidance given to intensify

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.