തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി മാർത്താണ്ഡം കായൽ കൈയേറിയത് സംബന്ധിച്ച കേസിൽ അഡ്വക്കറ്റ് ജനറൽ സി.പി. സുധാകർ പ്രസാദിെൻറ കടുത്ത നിലപാടിനെ മറികടക്കാനായി പ്രത്യേക ഉത്തരവിറക്കാൻ റവന്യൂ വകുപ്പിെൻറ നീക്കം. ഹൈകോടതിയിൽ ഹാരിസൺ കമ്പനിയുടെ കേസിൽ റവന്യൂ വകുപ്പിെൻറ നിർദേശമനുസരിച്ച് ഗവ. സ്പെഷൽ പ്ലീഡറായ എസ്.ബി. പ്രേമചന്ദ്ര പ്രഭുവിനെ നിയമിക്കാൻവേണ്ടി ഈ വർഷം ഫെബ്രുവരി 23ന് പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. ഇൗ രീതിയിലാണ് മാർത്താണ്ഡം കായൽ കേസിലും ഉത്തരവിറക്കുക. അഡീഷനൽ അഡ്വക്കറ്റ് ജനറലായ രഞ്ജിത് തമ്പാനെയും സ്റ്റേറ്റ് അറ്റോണി കെ.വി. സോഹനെയുമാണ് ഹാരിസൺസ് കേസ് ആദ്യം ഏൽപിച്ചിരുന്നത്. മുൻ സർക്കാറിെൻറ കാലത്ത് ഹാരിസൺസ് കേസ് വാദിച്ചിരുന്ന സുശീല ആർ. ഭട്ടിനെ നീക്കിയത് രഞ്ജിത് തമ്പാനെ കേസ് ഏൽപിക്കുന്നതിനാണ്. എന്നാൽ, ഇതിനെതിരെ 2016 നവംമ്പർ 16ന് എ.ജി റവന്യൂ വകുപ്പിന് കത്ത് നൽകി.
ഇവർ രണ്ടുപേരും ഹാരിസൺസ് മലയാളം കമ്പനിക്കുവേണ്ടി നേരത്തേ ഹാജരായെന്നാണ് കത്തിൽ ചൂണ്ടിക്കാണിച്ചത്. തുടർന്ന് േപ്രമചന്ദ്ര പ്രഭുവിനെ ഹൈകോടതിയിൽ നിലവിലുണ്ടായിരുന്ന രണ്ട് സ്പെഷൽ പ്ലീഡർമാർക്കു പുറമേ, ഹാരിസൺസ് കമ്പനിയുടെ റിട്ട് പെറ്റീഷനിലും അനുബന്ധ കേസുകളിലും ഹാജരാകാൻ നിയോഗിക്കുകയായിരുന്നു. എന്നാൽ, മാർത്താണ്ഡം കായൽ കൈയേറിയ കേസ് മൂന്നാറിലെ കൈയേറ്റം ഒഴിക്കൽപോലെ തിരിച്ചടിയാവുമോയെന്ന സംശയവും സി.പി.ഐക്കുണ്ട്. അതിനാലാണ് തോമസ് ചാണ്ടിയുടെ കൈയേറ്റം വ്യക്തമാക്കുന്ന റിപ്പോർട്ടുകളെല്ലാം മുന്നിലുണ്ടെങ്കിലും കോടതിയിൽ റവന്യൂ നിയമങ്ങളിലും ചട്ടങ്ങളിലും പരിചയമുള്ള രഞ്ജിത് തമ്പാൻ ഹാജരാകണമെന്ന് സി.പി.ഐ വാദിക്കുന്നത്. ഇക്കാര്യത്തിൽ എ.ജിയുടെ നടപടിയില്‍ സി.പി.ഐക്ക് കടുത്ത പ്രതിഷേധമുണ്ട്. അതാണ് ‘ഭരണഘടനക്ക് അപ്പുറം അധികാരമുണ്ടെന്ന് എ.ജി പറഞ്ഞാൽ അംഗീകരിക്കില്ലെന്ന’ കാനത്തിെൻറ വാക്കുകളിലൂടെ പുറത്തുവന്നത്.
കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മുന്‍ പഞ്ചായത്ത് അംഗം നല്കിയ കേസില്‍ ഹൈകോടതി റവന്യൂ വകുപ്പിെൻറ നിലപാട് ആരാഞ്ഞിരുന്നു. കൈയേറ്റം സ്ഥിരീകരിക്കുന്ന കലക്ടറുടെ റിപ്പോര്‍ട്ട് വകുപ്പ് ഹൈകോടതിയില്‍ നൽകുകയും ചെയ്തു. കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ഭാഗം നിര്‍ണായകമാണെന്നിരിക്കെ അഡീഷനല്‍ എ.ജിയെ ഒഴിവാക്കുന്നത് ദുരൂഹമാണ്. കേസില്‍ സി.പി.ഐയും റവന്യൂ വകുപ്പും കര്‍ശന നിലപാട് സ്വീകരിക്കുന്നത് മുഖ്യമന്ത്രിക്ക് അനിഷ്ടത്തിന് കാരണമായെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.