ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനം; ഗായകൻ അലോഷി ഒന്നാം പ്രതി, മൂന്ന് പേർക്കെതിരെ കേസ്

ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനം; ഗായകൻ അലോഷി ഒന്നാം പ്രതി, മൂന്ന് പേർക്കെതിരെ കേസ്

കൊല്ലം: കടയ്ക്കൽ ദേ​വീ ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന ഗാ​ന​മേ​ള​യി​ൽ വി​പ്ല​വ​ഗാ​നം പാ​ടി​യ​ സംഭവത്തിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ കുമാറിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ മറ്റ് രണ്ട് പേരും കേസിൽ പ്രതികളാണ്.

സംഭവത്തിൽ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈകോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ പറഞ്ഞിരുന്നു. ക്ഷേത്രങ്ങളില്‍ ആളുകള്‍ വരുന്നത് ഉത്സവം കാണാനാണെന്നും വിപ്ലവ ഗാനം കേള്‍ക്കാനല്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ, പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് വിപ്ലവഗാനം പാടിയതെന്നാണ് ക്ഷേത്രോപദേശക സമിതി പറയുന്നത്.

ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ർ​ച്ച് 10ന് ​അ​ലോ​ഷി അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​ക്കി​ടെ​യാ​ണ് വി​പ്ല​വ​ഗാ​നം പാ​ടി​യ​ത്. ഇ​ത് ഭ​ക്ത​രു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്നതാ​ണെ​ന്ന്​ ആ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റായ​ അ​ഡ്വ. വി​ഷ്ണു സു​നി​ൽ പ​ന്ത​ളം ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ക്ഷേ​ത്ര പ​രി​സ​ര​ത്ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന്​ പറഞ്ഞ കോ​ട​തി ഇ​ത്​ മ​ത​സ്ഥാ​പ​ന (ദു​രു​പ​യോ​ഗ) നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​കി​ല്ലേ​യെ​ന്നും ചോദിച്ചിരുന്നു.

Tags:    
News Summary - Revolutionary song at temple festival; Singer Aloshi is the first accused, case against three

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.