കോട്ടയം: പച്ചക്കറിക്ക് പിന്നാലെ കുടുംബ ബജറ്റ് താളം െതറ്റിച്ച് പൊതുവിപണിയിൽ അരിവിലയും വർധിക്കുന്നു. ഒരാഴ്ചയിൽ കിലോക്ക് 10രൂപയോളം വർധനയാണ് അരിവിലയിൽ ഉണ്ടായിട്ടുള്ളത്. പവിഴം-46.00, ശൂലം-44.00, 929-42.00, അഞ്ചാന-40.00 എന്നിങ്ങനെയാണ് റീട്ടെയിൽ കുത്തരിവില.
ചില കടകളിൽ ഇതിലും ഉയർന്ന നിരക്ക് ഈടാക്കുന്നുണ്ട്. പച്ചരിവിലയും വർധിച്ചു. ജയ പച്ചരിക്ക് 33.00 രൂപയാണ് ഇപ്പോഴത്തെ വില. പച്ചരിക്ക് അഞ്ച് രൂപയോളം വിലവർധിച്ചു. റേഷൻ കടകളിലൂടെ പച്ചരിയും വെള്ളയരിയും വിതരണം ഇല്ലാത്തതാണ് പൊതുവിപണിയിൽ വിലവർധനക്ക് കാരണമായത്.
രണ്ടുമാസത്തോളമായി കുത്തരിമാത്രമാണ് വിതരണത്തിനുള്ളത്. ഭക്ഷ്യവകുപ്പ് ഗോഡൗണുകളിൽ കുത്തരി കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനായി പച്ചരിവിതരണം നടത്താത്തതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.