തിരുവനന്തപുരം: അഡിക് ഇന്ത്യ എന്ന സ്ഥാപനത്തിെൻറ ഡയറക്ടർ ജോൺസൺ ഇടയാറന്മുളക്കെതിരെ എക്സൈസ് കമീഷണർ ഋഷിരാജ് സിങ് എറണാകുളം മുൻസിഫ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സർക്കാറിെൻറ ലഹരിവിമോചന പദ്ധതിയായ ‘വിമുക്തി’ യുടെ ചുവടുപിടിച്ച് ഋഷിരാജ് സിങ്ങിെൻറ നേതൃത്വത്തിൽ ലഹരി ഉപഭോഗത്തിനും വിൽപനക്കുമെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകവെ എക്സൈസിെൻറ നടപടികളെ പൊതുജനമധ്യത്തിൽ മോശമായി ചിത്രീകരിക്കുന്ന പരാമർശം നടത്തിയെന്നാരോപിച്ചാണ് കേസ്.
ഒരു ഇംഗ്ലീഷ് പത്രത്തിൽ നൽകിയ പ്രസ്താവനയിൽ പല കേസുകൾ കൂട്ടിക്കലർത്തി എക്സൈസിെൻറ പ്രവർത്തനങ്ങൾ മോശമാണെന്ന നിലയിൽ ചിത്രീകരിക്കാൻ ശ്രമിെച്ചന്നാണ് ആരോപണം. മാനനഷ്ടവുമായി ബന്ധപ്പെട്ട് അയച്ച വക്കീൽ നോട്ടീസിന് ജോൺസൺ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കേസ് ഫയൽ ചെയ്തതെന്ന് അഡീ. എക്സൈസ് കമീഷണർ എ. വിജയൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.