ഫോൺ അറ്റൻഡ് ചെയ്ത കാര്യം മറന്ന് അദ്ദേഹം ഹിന്ദിയിൽ ആരോടോ എന്തൊക്കെയോ പറയുകയാണ്. അൽപ സമയത്തിന് ശേഷം അതേ ഒഴുക്കിൽ ആ ശബ്ദം ഇൗ ചെവിയിലും മുഴങ്ങി ''കോൻ ഹേ?''. കേരളത്തിൽനിന്നാണെന്ന് പറഞ്ഞതോടെ ഹിന്ദിയെ നാവിൽതുമ്പത്തുനിന്ന് തുപ്പിക്കളഞ്ഞ അദ്ദേഹം മലയാളം വായിലിട്ട് ചവച്ചു. ഓണവിശേഷങ്ങളറിയാനാണെന്ന് അറിയിച്ചതോടെ തനി മലയാളിയായി. പറഞ്ഞു വരുന്നത് കേരള പൊലീസിലെ പുലി ഋഷിരാജ് സിങ്ങിനെ കുറിച്ചാണ്. 36 വർഷത്തെ സർവിസിന് ശേഷം ഡി.ജി.പിയായി കുറച്ചുനാളുകൾക്ക് മുമ്പ് വിരമിച്ച് വിശ്രമജീവിതം നയിക്കുകയാണ് കേരളം കണ്ട ജനകീയ ഐ.പി.എസ് ഓഫിസർ ഋഷിരാജ് സിങ്. ഓണത്തെക്കുറിച്ച് തുടങ്ങിയ സംസാരം വിഭവസമൃദ്ധ സദ്യകഴിച്ച്, പലവിധ പായസങ്ങൾ വിളമ്പി, വള്ളംകളിയിലൂടെ, മലബാറിലെയും തിരുവിതാംകൂറിലെയും രുചിവൈവിധ്യങ്ങൾ അനുഭവിച്ചറിഞ്ഞ്, കോഴിക്കോട്ടെ സുലൈമാനി ചായക്കോപ്പയിൽ പറക്കുന്ന ആവിയായി അതിരില്ലാതെ പാറിപ്പറക്കുകയാണ്...
പാഠപുസ്തകത്തിലെ ഓണം
രാജസ്ഥാനിലെ ബിക്കാനീറിൽ പുഗൽ എന്ന ഗ്രാമത്തിൽ ജനിച്ച ഋഷിരാജ് സിങ്, ചെറിയ ക്ലാസുകളിലെ പാഠപുസ്തകത്തിലാണ് ആദ്യമായി ഓണം എന്ന കേരളീയ ഉത്സവത്തെക്കുറിച്ച് കേട്ടിട്ടുള്ളത്. ''കേരളത്തിെല മികച്ച സാക്ഷരതയും ആരോഗ്യവും മാത്രമല്ല, ഓണം, കഥകളി, വള്ളംകളി... തുടങ്ങിയ ആഘോഷങ്ങളും കലാരൂപങ്ങളുമൊക്കെ ഞാൻ പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടുണ്ട്. കേരളത്തിൽ വരണമെന്നും ഈ ആഘോഷങ്ങളെല്ലാം നേരിട്ട് കാണണമെന്നും അന്നേ മനസ്സിൽ ആഗ്രഹമുണ്ടായിരുന്നു''.
ഉത്സവങ്ങളിലെ ഒന്നാമൻ
ബിരുദാനന്തര ബിരുദ പരീക്ഷയിൽ സ്വർണമെഡലോടെ പാസായ ശേഷമാണ് സിങ്ങിന് സിവിൽ സർവിസ് മോഹം തലക്ക് പിടിച്ചത്. ''ആദ്യത്തെ തവണതന്നെ പരീക്ഷ പാസായി. അതും 20ാം റാങ്കോടെ. കേരളത്തിലേക്ക് നിയമനം കിട്ടി എത്തിയതോടെയാണ് ഓണത്തെ അറിയാനും അനുഭവിക്കാനും തുടങ്ങിയത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ആഘോഷങ്ങളിൽനിന്നെല്ലാം വ്യത്യസ്തമാണ് ഓണം എന്നാണ് ഞാൻ മനസ്സിലാക്കിയത്. ക്രിസ്മസ്, പെരുന്നാൾ, ഹോളി തുടങ്ങിയ ആഘോഷങ്ങളെല്ലാം ഒന്നോ രണ്ടോ ദിവസം മാത്രം നീണ്ടു നിൽക്കുമ്പോൾ ആഴ്ചയിലേറെ നീളമുള്ള ആഘോഷമാണ് ഓണം. മറ്റ് ജില്ലകളിൽനിന്ന് മാറി തിരുവനന്തപുരത്തുള്ളവരാണ് ഓണം നന്നായി ആഘോഷിക്കാറ്. ഘോഷയാത്ര, ഡാൻസ്, റോഡ് മുഴുവൻ അലങ്കാര വെളിച്ചം... അങ്ങനെ ദിവസങ്ങളോളം തലസ്ഥാനത്ത് ആഘോഷമാണ്. മറ്റൊരു കാര്യം തടിച്ച് വയർ ചാടിയ ആൾ മാവേലി വേഷം കെട്ടിവരുന്ന രസകരമായ ആഘോഷം മറ്റൊരു സംസ്ഥാനങ്ങളിലും കണ്ടിട്ടില്ല.
കോവിഡ് കാലത്തെ ഓണവും ഇന്ത്യ-പാക് യുദ്ധവും
കോവിഡ് പോലുള്ള പ്രതിസന്ധി ജീവിതത്തിലൊരിക്കലും അനുഭവിച്ചിട്ടില്ലെന്ന് ഋഷിരാജ് സിങ് പറയുന്നു. ''മനുഷ്യർ ഇതുപോലെ കാലങ്ങളോളം ബുദ്ധിമുട്ടിലായ കാലം എെൻറ അനുഭവത്തിലില്ല. പേക്ഷ, മനുഷ്യർ കൂട്ടിലടക്കപ്പെട്ട പക്ഷികളെപ്പോലെ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ എനിക്കോർമ വരുന്നത് ഇന്ത്യ-പാക് യുദ്ധകാലത്ത് എെൻറ നാട്ടിലെ ജനങ്ങൾ അനുഭവിച്ച ഭീതി നിറഞ്ഞ അന്തരീക്ഷമാണ്. ഞാൻ ജനിച്ച പുഗൽ എന്ന ഗ്രാമം പാകിസ്താൻ അതിർത്തിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. അതിർത്തിയിലെ ഏത് ക്രമസമാധാന വിഷയവും ഈ നാടിനെ ബാധിക്കും. യുദ്ധകാലത്ത് പാകിസ്തെൻറ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ ഗ്രാമത്തെ പിടിച്ചുകുലുക്കി. പാകിസ്താൻ പട്ടാളത്തിെൻറ റോക്കറ്റ് ആക്രമണങ്ങളും രക്ഷനേടാനായി ജനം വീട്ടുമുറ്റത്ത് കുഴിച്ച കുഴികളിലായിരുന്നു ഏറെനാൾ കഴിച്ചുകൂട്ടിയിരുന്നത്. എെൻറ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ അടച്ചുപൂട്ടൽ അതായിരുന്നു.
കാനഡയിൽ കേരള ഭക്ഷണം തേടിയലഞ്ഞ കുടുംബം
ജീവിതത്തിലെന്ന പോലെ ഭക്ഷണകാര്യത്തിലും ഋഷിരാജ് സിങ്ങിന് ചില കാർക്കശ്യങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ദോശയും ഇടിയപ്പവുമാണ് ഇഷ്ടവിഭവം. പണ്ടുമുതലേ പച്ചക്കറി മാത്രം കഴിക്കുന്ന ഭാര്യ ദുർഗാദേവി സിങ്ങിനൊപ്പം ഇപ്പോൾ ഋഷിരാജ് സിങ്ങും പൂർണമായും വെജിറ്റേറിയനാണ്. മധുരപലഹാരങ്ങളോട് വലിയ താൽപര്യമില്ല. ഭാര്യ-ഭർത്താക്കന്മാരുടെ ഭക്ഷണവിശേഷങ്ങൾ ഇങ്ങനെയാണെങ്കിൽ അവരുടെ മക്കൾക്കുമുണ്ട് ചില ഭക്ഷണ നിബന്ധനകൾ. അക്കാര്യം പിതാവ് തന്നെ പറയട്ടെ.
''രണ്ട് മക്കളാണ് ഞങ്ങൾക്ക്. ചക്രസാൽ സിങ്ങും അവെൻറ ഭാര്യ ദേവികയും കാനഡയിലാണ് ജോലി ചെയ്യുന്നത്. മകൾ യശോദര ജാംഷഡ്പൂരിലെ സ്കൂളിൽ സൈക്കോളജിസ്റ്റാണ്. യശോദരയുടെ ഭർത്താവ് ഇന്ത്യൻ ആർമിയിലാണ്. ഞങ്ങൾ ചലപ്പോൾ കാനഡയിലെ മകെൻറ അടുത്തേക്ക് പോകാറുണ്ട്. അവനും ദുർഗാദേവിക്കും ചിലപ്പോൾ കേരള ഫുഡ് വേണമെന്ന് ആഗ്രഹം തോന്നും. അതിനായി കേരള ഫുഡ് കിട്ടുന്ന ഹോട്ടൽ തേടി കിലോമീറ്ററുകൾ യാത്ര ചെയ്യാറുണ്ട്''. കാനഡയിൽ കേരള ഫുഡ് തേടി അലഞ്ഞ കഥ പറഞ്ഞ് കേരള പൊലീസിലെ 'സിങ്കം' ഗൗരവം മാറ്റിവെച്ച് ചിരിച്ചു.
പലതരം പായസം പിന്നെ സുലൈമാനി
ഞാൻ കേരളത്തിൽ വന്ന കാലത്ത് ആഘോഷങ്ങൾക്ക് ഭക്ഷണത്തോടൊപ്പം ഒരുകൂട്ടം പായസമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ കഥ അപ്പാടെ മാറി. രണ്ടും മൂന്നും നാലും തരം പായസങ്ങളാണ് ഓണക്കാലത്തെ പ്രത്യേകത. അതിൽതന്നെ മലബാറിലെയും തിരുവിതാംകൂറിലെയും പായസത്തിനും സദ്യക്കുമെല്ലാം രുചിവ്യത്യാസങ്ങളുണ്ട്. കോഴിക്കോട്ടെ രുചിയല്ല തിരുവനന്തപുരത്തെ സദ്യക്കുള്ളത്. പേക്ഷ, കോഴിക്കോട്ടെ സുലൈമാനി വേറെവിടേയും കിട്ടില്ല''. 36 വർഷത്തെ സർവിസ് കാലത്ത് അനുഭവിച്ചറിഞ്ഞ, രുചിച്ചറിഞ്ഞ കേരളം സിങ്ങിെൻറ നാവിൽനിന്ന് ഒഴുകാൻ തുടങ്ങി.
ഭാര്യയോടൊപ്പം ഗുജറാത്തിലുള്ള ഋഷിരാജ് സിങ് അടുത്ത ആഴ്ച കേരളത്തിലേക്ക് വണ്ടി കയറും. പതിവുപോലെ പൊലീസ് ഉദ്യോഗസ്ഥർ ഓണത്തിന് വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതിൽ പങ്കെടുക്കണം. സ്വന്തം വീട്ടിൽ ഓണസദ്യയൊരുക്കി അവരെയും ക്ഷണിക്കണമെന്നൊക്കെയാണ് സിങ്ങിെൻറ മനസ്സിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.