ചാലക്കുടി: കലാമണ്ഡലം സത്യഭാമയുടെ ജാതിയധിക്ഷേപത്തിനിരയായ പ്രശസ്‌ത നർത്തകൻ ഡോ. ആർ.എൽ.വി. രാമകൃഷ്‌ണൻ പ്രതിഷേധസൂചകമായി മോഹിനിയാട്ടം അവതരിപ്പിച്ചു. ചാലക്കുടി ഗവ. ആശുപത്രിയുടെ സമീപമുള്ള കലാഗൃഹത്തിലാണ് പരിപാടി അവതരിപ്പിച്ചത്.
സത്യഭാമയുടെ അധിക്ഷേപത്തിന് ഇരയായ രാമകൃഷ്‌ണനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വെ.എഫ്.ഐ ആണ് പരിപാടി സംഘടിപ്പിച്ചത്. വൈകീട്ട് ആറ് മണിക്ക് ആരംഭിച്ച പരിപാടിയിൽ ഡി.വെ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തുടങ്ങിയവർ സംബന്ധിച്ചു.
സത്യഭാമ നടത്തിയ ജാതീയ - വംശീയ പരാമർശത്തിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ആധുനിക സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതും അപലപനീയവുമാണ് സത്യഭാമയുടെ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.