പറവൂർ: റോഡ് അറ്റകുറ്റപ്പണി സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റോഡിലെ കുഴികളുടെ കാര്യത്തിൽ മന്ത്രി പറഞ്ഞത് വസ്തുതാപരമല്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. ദേശീയപാതകളുടെ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പ് നടത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
അറ്റകുറ്റപ്പണികൾ നടക്കാത്തത് കൊണ്ടാണ് സംസ്ഥാന, ദേശീയ പാതകളിൽ കുഴികൾ രൂപപ്പെട്ടാൻ കാരണമായത്. പൊതുമരാമത്ത് വകുപ്പിലെ തർക്കം കാരണം പല ജോലികളും ടെൻഡർ ചെയ്യാൻ വൈകിയെന്നും സതീശൻ പറഞ്ഞു.
ദേശീയപാതകളില്‍ പൊതുമരാമത്ത് വകുപ്പിന് ഇടപെടാനാവില്ലെന്ന് പറയുന്നതില്‍ വസ്തുതയില്ല. ഹരിപ്പാട് മാധവ ജംങ്ഷന്‍-കൃഷ്ണപുരം റോഡ്, എന്‍.എച്ച് 88 എന്നീ ദേശീയപാതകളുടെ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പ് ടെന്‍ഡർ കൊടുത്ത് നടത്തിയിട്ടുണ്ട്. അപ്പോൾ എന്‍.എച്ച് റോഡില്‍ ഇടപെടാനാവില്ലെന്ന് മന്ത്രി പറയുന്നതില്‍ എന്താണ് വസ്തുതയെന്നും സതീശന്‍ ചോദിച്ചു.
ദേശീയപാതയിലെ കുഴികൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉത്തരവാദികളാണ്. റോഡിന്‍റെ കുഴികൾക്ക് പരിഹാരം കാണുന്നതിന് പകരം പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്നത് പി.ആര്‍. പണിയും വായ്ത്താരിയും മാത്രമാണ്. റിയാസ് പഴയ പൊതുമരാമത്ത് മന്ത്രിയെ കണ്ട് ഉപദേശം തേടണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.