തന്നെ സർക്കാർ വേട്ടയാടുകയാണെന്ന് റോബിൻ ബസുടമ

പാലാ: തന്നെ സർക്കാർ വേട്ടയാടുകയാണെന്ന് റോബിൻ ബസ് ഉടമ ബേബി ഗിരീഷ്. തന്‍റെ ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിർദേശമുണ്ട്. എന്നാൽ, പലയിടത്തും ബസ്​ തടഞ്ഞ് പിഴ ഈടാക്കി വേട്ടയാടൽ തുടരുകയാണ്. ദിവസവും പതിനായിരക്കണക്കിന് രൂപ പിഴ ഈടാക്കി തന്നെ തളർത്താനാണ് ശ്രമം.

കെ.എസ്.ആർ.ടി.സിക്ക് നഷ്ടം വരുമെന്ന് പറഞ്ഞ് മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സാഹചര്യമാണുള്ളത്. സഹകരണ ബാങ്കുകൾ നഷ്ടത്തിലാണെന്നുപറഞ്ഞ് ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവർത്തനം പൂട്ടിക്കെട്ടാൻ ഇവർ നിർദേശം നൽകുമോയെന്ന്​ ഗിരീഷ് ചോദിച്ചു. മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രേഷ്ഠകർമ പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമാനുസൃതം സംരംഭങ്ങൾ തുടങ്ങാൻ കേരളത്തിൽ കഴിയുന്നില്ല. എന്ത്​ പ്രകോപനം സൃഷ്ടിച്ചാലും ഗാന്ധിയൻ മാർഗത്തിൽ മാത്രമായിരിക്കും തന്‍റെ പോരാട്ടമെന്നും ഗിരീഷ് കൂട്ടിച്ചേർത്തു.

മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ശ്രേഷ്ഠകർമ പുരസ്കാരം കൈമാറി. ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ സിജി ടോണി, ചലച്ചിത്രതാരം ബിന്ദു എൽസ തോമസ്, സജോ വാളിപ്ലാക്കൽ, ബിനു പെരുമന, അനൂപ് ചെറിയാൻ എന്നിവർ സംസാരിച്ചു. ബസ്​ കോയമ്പത്തൂരിന്​ പോകുംവഴിയാണ്​ രാവിലെ ഗാന്ധിസ്ക്വയറിൽ സ്വീകരണച്ചടങ്ങ്​ ഒരുക്കിയിരുന്നത്​.

Tags:    
News Summary - Robin Basutama says the government is hunting him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.