ഇടുക്കി ഡാം ഇന്ന്​ തുറക്കില്ലെന്ന്​ റോഷി അഗസ്റ്റിൻ

തൊടുപുഴ: ഇടുക്കി ഡാം ഇന്ന്​ തുറക്കാൻ സാധ്യതയില്ലെന്ന്​ ജലവിഭവവകുപ്പ്​ മന്ത്രി റോഷി അഗസ്റ്റിൻ. രാവിലെ ജലനിരപ്പ്​ വിലയിരുത്തി. നിരപ്പിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്​ത്​ അന്തിമ തീരുമാനമെടുക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

ജലനിരപ്പ്​ റെഡ്​ അലർട്ടിലേക്ക്​ എത്തിയിട്ടില്ല. ഇപ്പോഴും ഓറഞ്ച്​ അലർട്ടിൽ തന്നെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 2398.46 അടിയാണ്​ ഇടുക്കിയിലെ ജലനിരപ്പ്​. ഇപ്പോൾ രണ്ടാം ഘട്ട മുന്നറിയിപ്പാണ്​ നൽകിയിരിക്കുന്നത്​. മൂന്നാംഘട്ട മുന്നറിയിപ്പ്​ നൽകിയതിന്​ ശേഷമാവും ഡാം തുറന്ന്​ വിടുക.

ജലനിരപ്പ്​ ക്രമീകരിക്കാൻ നിയന്ത്രിതമായ അളവിലാവും വെള്ളം ഒഴുക്കിവിടുക. 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്ന​ അറിയിപ്പാണ്​ കഴിഞ്ഞ ദിവസം നൽകിയത്​​. തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാലും ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കലക്ടർ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.

Tags:    
News Summary - Roshi Augustine says Idukki dam will not be opened today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.