കുപ്പിവെള്ളത്തിന്​ 13 രൂപ: സർക്കാർ ഉത്തരവിന്​ ഹൈകോടതി സ്​റ്റേ

കൊച്ചി: അവശ്യസാധന നിയമത്തിൽ ഉൾപ്പെടുത്തി കുപ്പിവെള്ളത്തിന്​ 13 രൂപ നിശ്ചയിച്ച സർക്കാർ ഉത്തരവിന്​ ഹൈകോടതിയുടെ സ്​റ്റേ. കുപ്പിവെള്ളത്തി​െൻറ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാറിനാണെന്ന്​ വിലയിരുത്തിയാണ്​ ജസ്​റ്റിസ്​ പി.വി. കുഞ്ഞികൃഷ്​ണ​െൻറ ഇടക്കാല ഉത്തരവ്.

2019 ജൂൺ 14ന്​ അവശ്യസാധന നിയമത്തിൽ ഉൾപ്പെടുത്തി കുപ്പിവെള്ളത്തിന് വില കുറച്ച നടപടി ചോദ്യം ചെയ്​ത്​ കേരള പാക്കേജ്ഡ് ഡ്രിങ്കിങ്​​ വാട്ടർ മാനുഫാക്‌ച്വേഴ്സ് അസോസിയേഷനുൾപ്പെടെ നൽകിയ ഹരജിയാണ്​ ഹൈകോടതി പരിഗണിച്ചത്​. വില നിയന്ത്രിക്കാൻ സ്വീകരിക്കേണ്ട നടപടികൾ വ്യക്തമാക്കി കേന്ദ്ര സർക്കാർ രണ്ടു മാസത്തിനകം സത്യവാങ്മൂലം നൽകാനും നിർദേശിച്ചു.

സംസ്ഥാനത്ത് പലയിടങ്ങളിൽ കുപ്പിവെള്ളത്തിന് പല വിലയാണെന്ന് കാട്ടി കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ച്വേഴ്സ് അസോസിയേഷൻ നൽകിയ നിവേദനത്തെത്തുടർന്നാണ്​ സർക്കാർ നടപടിയുണ്ടായത്​. മിതമായ നിരക്കിൽ കുപ്പിവെള്ളത്തി​െൻറ ലഭ്യത ഉറപ്പാക്കാനാണ് അവശ്യ സാധന നിയന്ത്രണ നിയമത്തിൽ ഉൾപ്പെടുത്തി വില നിശ്ചയിച്ചതെന്നായിരുന്നു സർക്കാർ ന്യായം.

വിവിധ ചെലവുകളടക്കം പരിഗണിച്ചാണ് വില നിശ്ചയിക്കുന്നതെന്നും എന്നാൽ, സർക്കാർ അധികാര പരിധി മറികടന്ന് വില നിയന്ത്രിക്കുകയായിരുന്നെന്നും​ ഹരജിക്കാർ വാദിച്ചു. കുടിവെള്ളം 1955 ലെ കേന്ദ്ര അവശ്യ സാധന നിയമത്തി​െൻറ പരിധിയിൽ ഉൾപ്പെടുന്നതെന്നതാണെന്നും വില നിശ്ചയിക്കാൻ കേന്ദ്രത്തിനാണ്​ അധികാരമെന്നും വ്യക്​തമാക്കിയ കോടതി, സ്​റ്റേ അനുവദിക്കുകയായിരുന്നു.

Tags:    
News Summary - Rs 13 for bottled water: High court stays government order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.