കോഴിക്കോട്: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തെ അനുകൂലിച്ചവര്‍ക്ക് നേരേ ആർ.എസ്.എസ് അക്രമം. കോഴിക്കോട് നഗരത്തില്‍ ശബരിമല കര്‍മസമിതി നടത്തിയ മാര്‍ച്ചിനിടെയാണ് യുവതികളടക്കം ഉള്ളവർക്ക് നേരെ ആക്രമണമുണ്ടായത്. ൈവകീട്ട് മിഠായി തെരുവിലെ കിഡ്സൻ കോർണറിലാണ് സംഭവം.
ഷാഹിദ ഷാ, യമുന ചുങ്കപ്പള്ളി, റിനോയർ പനങ്കത്ത്, ഒ.പി രവീന്ദ്രൻ, അമൃത എൻ, ആദിത്യൻ സന്ധ്യ ഷാജി, ശ്രീജിത്ത് കണ്ണങ്ങാട്ടിൽ, ശ്രീകാന്ത് ഉഷ പ്രഭാകരൻ, സി.പി ജിഷാദ്, സനീഷ് പി.എഫ് എന്നിവർക്കാണ് മർദനമേറ്റത്. തലക്കും ശരീരത്തിനും മർദനമേറ്റ ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതിയുടെ മാര്‍ച്ച് നടക്കുന്നതിനിടെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് 10 അംഗ സംഘവും അണിനിരന്നിരുന്നു. ഇവർ യുവതീ പ്രവേശനത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്. ആർ.എസ്.എസ് പ്രവർത്തകർ യുവതികളടക്കമുള്ളവരെ ഓടിച്ചിട്ട് അടിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേയും കൈയേറ്റമുണ്ടായി. പിന്നീട് പൊലീസെത്തിയാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.