അടൂർ: അടൂരിലും പഴകുളത്തും കടകൾക്കുനേരെ നാടൻ ബോംബ് എറിഞ്ഞതിനെ തുടർന്ന് ഏഴുപേർക്ക് പരിക്കേറ്റു. അടൂർ പാർഥസ ാരഥി ക്ഷേത്രത്തിന് സമീപം സ്കൈ മൊബൈൽസിലാണ് വെള്ളിയാഴ്ച രാവിലെ 11.30ന് ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേർ നാടൻ ബോംബ് എറിഞ്ഞത്. സംഭവത്തിൽ കടയിലെ ജീവനക്കാരും മൊബൈൽ വാങ്ങാനെത്തിയവരും ഉൾെപ്പടെ ഏഴുപേർക്കാണ് പരിക്കേ റ്റത്.
കടയുടമ അടൂർ കണ്ണങ്കോട് ഫാത്തിമ മൻസിലിൽ ഷാജാസ് (31), ജീവനക്കാരായ കടമ്പനാട് കല്ലുകുഴി രഞ്ചു (29), മണ്ണടി തുളസി ഭവനിൽ വിജയ്കൃഷ്ണൻ (29), പുത്തൂർ പാങ്ങോട് ഷിബു ഭവനിൽ ഷിബു ശിവരാജൻ (32), കടമ്പനാട് പാകിസ്താൻമുക്ക് സജാദ് മൻസിലിൽ സിയാദ് (25), കടയിൽ മൊബൈൽ ഫോൺ വാങ്ങാനെത്തിയ പഴകുളം ശിവശക്തിയിൽ മുരളീധരൻ, ഭാര്യ സുധാകുമാരി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂരിലെ അക്രമവുമായി ബന്ധപ്പെട്ട് 11 ബി.ജെ.പി പ്രവർത്തകരുടെ പേരിൽ കേസെടുത്തു.
പ്ലാസ്റ്റിക് കവറിൽ നിന്നെടുത്ത നാടൻബോംബ് കടക്കുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇവർ പോയ ഉടൻ ഇത് പൊട്ടിത്തെറിച്ചു. സംഭവത്തെ തുടർന്ന് അടൂർ ഡിവൈ.എസ്.പി ആർ. ജോസ്, സി.ഐ സന്തോഷ്കുമാർ, എസ്.ഐ ബി. രമേശൻ, ജില്ല ശാസ്ത്രീയ കുറ്റാന്വേഷക സംഘം, ഫയർഫോഴ്സ് എന്നിവരെത്തി പരിശോധന നടത്തി. പഴകുളം കവലയിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറിനോട് ചേർന്ന സി.പി.എം പഴകുളം ടൗൺ ബ്രാഞ്ച് സെക്രട്ടറി അബ്്ദുസ്സലാമിെൻറ ഹയറിങ് സാധനങ്ങൾ സൂക്ഷിക്കുന്ന കടയിലേക്കാണ് ബോംബെറിഞ്ഞത്. ഇവിടത്തെ കസേരകൾ പൊട്ടിച്ചിതറി.
അബ്്ദുസ്സലാമിെൻറ മാതാവ് ഈ സമയം അടുത്ത കടമുറിയിലായതിനാൽ രക്ഷപ്പെട്ടു. അടൂരിലെ മൊബൈൽ കടയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ അതേ രീതിതന്നെയാണ് ഇവിടെയും പിന്തുടർന്നതെന്ന് പൊലീസ് പറഞ്ഞു. അടൂർ ഡിവൈ.എസ്.പി ആർ. ജോസിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.