വിദ്വേഷ മുദ്രാവാക്യം: ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

പ​ട്ടാ​മ്പി: വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് മ​ത​സ്പ​ർ​ധ​യും ല​ഹ​ള​യു​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച സം​ഘ്പ​രി​വാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൊ​പ്പ​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ ജാ​ഥ​യി​ൽ മു​സ്‍ലിം സ​മു​ദാ​യ​ത്തി​നെ​തി​രെ പ്ര​കോ​പ​ന​പ​ര​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ചു എ​ന്നാ​രോ​പി​ച്ച് പ​ട്ടാ​മ്പി മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്റ് ഇ​സ്മ​യി​ൽ വി​ള​യൂ​ർ ന​ൽ​കി​യ കേ​സി​ലാ​ണ് ന​ട​പ​ടി.

ബി.​ജെ.​പി പ​ട്ടാ​മ്പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കൂ​രാ​ച്ചി​പ്പ​ടി എ​സ്.​ജി. ന​ഗ​ർ ക​ള​രി​ക്ക​ൽ ബാ​ബു (45), കൊ​പ്പം ഖ​ണ്ഡ് വി​ദ്യാ​ർ​ഥി പ്ര​മു​ഖ് തൃ​ത്താ​ല കൊ​പ്പം മ​ഠ​ത്തി​ൽ​തൊ​ടി വീ​ട് സി​ജി​ൽ (29), വ​ല്ല​പ്പു​ഴ ചെ​റു​കോ​ട് ചോ​ല​യി​ൽ വ​ലി​യ വീ​ട് രോ​ഹി​ത് (27) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ണി​പ്പൂ​ർ ക​ലാ​പ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​സ​ർ​കോ​ട്ട് മു​സ്‍ലിം ലീ​ഗ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ ജാ​ഥ​യി​ൽ വിളിച്ച മു​ദ്രാ​വാ​ക്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കൊ​പ്പ​ത്ത് പ്ര​ക​ട​നം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ മു​പ്പ​തോ​ളം ആ​ർ.​എ​സ്.​എ​സ്, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കൊ​പ്പം പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. 

Tags:    
News Summary - RSS, BJP workers arrested in koppam Hate slogan case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.