ആർ.എസ്.എസ്-ക്രൈസ്തവ കൂട്ടായ്മ: ബന്ധമില്ലെന്ന് ജസ്റ്റിസ് അബ്രഹാം മാത്യു

കൊച്ചി: ആർ.എസ്.എസ്-ക്രൈസ്തവ കൂട്ടായ്മയില്‍ രൂപവത്കരിക്കുന്ന സംഘടനയുമായി ബന്ധമില്ലെന്ന് ജസ്റ്റിസ് കെ. അബ്രഹാം മാത്യു. അത്തരത്തിൽ അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ സംഘാടകർ പിൻവലിക്കണം.

23ന് എറണാകുളത്ത് നടക്കുന്ന ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കണമെന്ന് പറഞ്ഞാണ് ക്രൈസ്തവ സംഘടന വക്താവ് വിളിച്ചത്. ആ വിഷയം പരിഗണിച്ചാണ് സഹകരിക്കാൻ തീരുമാനിച്ചത്. എന്നാൽ, അയാൾക്കോ സംഘടനക്കോ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് അറിഞ്ഞില്ല.

മാധ്യമങ്ങൾക്ക് തെറ്റായ വിവരം നൽകിയ സംഘടന നേതാക്കളുടെ നടപടി അപകീർത്തികരവും തെറ്റിദ്ധാരണജനകവുമാണ്. അത്തരം സംഘടനകളുമായി ഒരു ബന്ധവുമില്ലെന്നും പരിപാടിയിൽ സഹകരിക്കില്ലെന്നും വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - RSS-Christian Union: No connection -Justice Abraham Mathew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.