മിക്ക സിനിമകളുടെയും പിന്നിൽ ആർ.എസ്.എസിന്റെ കൈകളുണ്ടെന്ന് എ.​ഐ.വൈ.എഫ്; 'ഇടതു സഹയാത്രികരായ സിനിമാക്കാരുടെ മൗനം അപകടകരം'

മലപ്പുറം: ഇന്ത്യയിൽ അടുത്തകാലത്തായി ഇറങ്ങിയ മിക്ക സിനിമകളുടെയും പിന്നിൽ ആർ.എസ്.എസിന്റെ കൈകളു​ണ്ടെന്ന് എ.​ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ. ഇതിനെതിരെ ഇടതുസഹയാത്രികരായ സിനിമാപ്രവർത്തകർ മൗനം പാലിക്കുകയാണ്. ഈ മൗനം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. സേവ് ഇന്ത്യ മാർച്ചിന്റെ ഭാഗമായി മലപ്പുറം പ്രസ്സ് ക്ലബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അരുൺ.

മോഹൻ ഭാഗവതിന് നന്ദി പറയുന്ന സിനിമയും പ്രളയത്തിൽ സംസ്ഥാന സർക്കാറിനെ നിർജീവമാക്കി അവതരിപ്പിക്കുന്ന സിനിമയും യാദൃശ്ചികമല്ല. 2024ലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ സംഘ്പരിവാർ വലിയ തോതിലുള്ള ആസൂത്രണങ്ങൾ നടത്തുന്നുണ്ട്. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർജോസഫ് പാംപ്ലാനിയുടെ രക്തസാകഷികളെ കുറിച്ചുള്ള പ്രസ്താവനയൊന്നും യാദൃശ്ചികമല്ല. ബിഷപ്പിനെതിരെ പ്രതികരിച്ചാൽ ധ്രുവീകരണമുണ്ടാക്കി വോട്ട് നേടാമെന്ന കണക്കുകൂട്ടലുകൾ സംഘ്പരിവാറിനുണ്ട്. പുരോഹിതൻമാരെയും സഭകളെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൂടെ നിർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പുതിയ സിനിമകളും ഇത്തരം രാഷ്ട്രീയ നീക്കങ്ങളുമൊക്കെ ബന്ധപ്പെട്ടു കിടക്കുകയാണ്. ഇത്തരം സിനിമകൾക്ക് പിന്നിലെ അപകടം കോൺഗ്രസ് മനസ്സിലാക്കണമെന്നും അരുൺ പറഞ്ഞു. 

Tags:    
News Summary - RSS is behind most of the films AIYF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.