പാലക്കാട്: ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവിന്‍റെ പേര് ഇട്ടതിൽ കടുത്ത പ്രതിഷേധം. നഗരസഭയുടെ കീഴിലുള്ള നൈപുണ്യ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ തടഞ്ഞു. തറക്കല്ലിനായി എടുത്ത കുഴിയിൽ ഇറങ്ങി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കല്ലെടുത്ത് മാറ്റാൻ ഇവർ ആവശ്യപ്പെട്ടു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്‍റെ പേരാണ് നൈപുണ്യകേന്ദ്രത്തിന് ഇട്ടത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി. കുത്തിയിരുന്ന് പ്രതിഷേധിച്ച ഇവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പേര് മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.