'സിപിഎം നേതാക്കളെ വീട്ടിൽ കയറി വെട്ടും'; കൊലവിളി മുദ്രാവാക്യങ്ങളുമായി ബി.ജെ.പി

കണ്ണപുരം: കണ്ണപുരം പൊലീസ് സ്​റ്റേഷനുമുന്നിൽ ബി.ജെ.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ കൊലവിളിയും അക്രമവും. കണ്ണൂർ ജില്ല പഞ്ചായത്ത് അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.പി. ഷാജിറിനെതിരെയാണ് കൊലവിളി നടത്തിയത്. ബി.ജെ.പി ജില്ല സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു കൊലവിളി. കണ്ണപുരം പൊലീസിനെതിരെയും ഭീഷണിമുഴക്കി.

ധർണക്കുവേണ്ടി പൊലീസ് സ്​റ്റേഷന് മുന്നിൽ സ്​റ്റേഷൻ മറച്ചു ടെൻറ് കെട്ടാൻ വന്ന ഒരുകൂട്ടം ആർ.എസ്.എസ് -ബി.ജെ.പിക്കാരെ പൊലീസ് തടഞ്ഞു. സ്​റ്റേഷനുമുന്നിൽ ടെൻറ് കെട്ടുന്നത് വിലക്കിയ സി.ഐ ശിവൻ ചോടോത്തിനുനേരെയും അക്രമം നടന്നു. പരിക്കേറ്റ സി.ഐയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്​തതായും പരാതിയുണ്ട്​. കോവിഡ് നിയന്ത്രണ ചട്ടം ലംഘിച്ച് സംഘടിച്ചെത്തിയ സംഘമാണ് ആക്രമിച്ചത്. പൊലീസ് സ്​റ്റേഷ‍​െൻറ കവാടത്തിൽ പ്രവർത്തകർ പന്തൽ കെട്ടാനുള്ള ശ്രമം നടത്തിയതോടെയാണ്‌ സംഘർഷം ഉണ്ടായത്‌.

കണ്ണപുരം മേഖലയിൽ തുടർച്ചയായി സി.പി.എം അക്രമം നടത്തുന്നുവെന്ന്​ ആരോപിച്ചാണ്​ ബി.ജെ.പി കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണപുരം പൊലീസ് സ്​റ്റേഷന് മുന്നിൽ ധർണ സംഘടിപ്പിച്ചത്​. ധർണ ജില്ല പ്രസിഡൻറ്​ എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്​തു. ബി.ജെ.പി പ്രവർത്തകരെ തുടർച്ചയായി സി.പി.എം വേട്ടയാടുന്നുവെന്നും ആക്രമണം നടത്തുന്ന അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പൊലീസ് തയാറാകുന്നില്ല എന്നും സമരക്കാർ ആരോപിച്ചു.

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് അനധികൃതമായി സംഘം ചേർന്നതിന് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തു. പൊലീസി‍െൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഓഫിസറെ ആക്രമിക്കുകയും ചെയ്‌ത നാലുപേരെ അറസ്​റ്റു ചെയ്‌തു. കണ്ണപുരം കീഴറയിലെ മണിയമ്പാറ ബാലകൃഷ്​ണൻ (62), മൊട്ടമ്മലിലെ സുമേഷ് ചേണിച്ചേരി (35), മാട്ടൂൽ മൊത്തങ്ങ ഹൗസിൽ ബി. ഹരിദാസൻ (27), ചെറുകുന്ന് അമ്പലപ്പുറത്തെ ബി. നന്ദകുമാർ (35) എന്നിവരെയാണ് അറസ്​റ്റ് ചെയ്‌തത്. അടിയേറ്റ് നിലത്തുവീണ സി.െഎ ശിവൻ ചോടോത്തി‍െൻറ കൈക്ക് പൊട്ടലേറ്റു. അക്രമത്തിന് നേതൃത്വം നൽകിയവരെ ഉടൻ അറസ്​റ്റ് ചെയ്‌തതിനാൽ മറ്റ് പൊലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.