mv govindan

കോടതികളിൽ നടക്കുന്നത് ആർ.എസ്.എസ് റിക്രൂട്ട്മെന്‍റ്, ജുഡീഷ്യറിയുടെ മഹിമ അധികകാലം നിലനിൽക്കില്ല; വിമർശനവുമായി എം.വി. ഗോവിന്ദൻ

കണ്ണൂർ: കോടതികളിൽ ആർ.എസ്.എസ് റിക്രൂട്ട്മെന്‍റാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കതിരൂർ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ.എസ്.എസിന്‍റെയും സംഘ്പരിവാറിന്‍റെയും കോമരമായി പ്രവർത്തിക്കുന്നവരെ ഹൈകോടതികളിലും സുപ്രീംകോടതികളിലും എടുക്കുകയാണ്. ജുഡീഷ്യറിയുടെ മഹിമ അധികകാലം നിലനിൽക്കില്ലെന്നതിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

എക്സിക്യൂട്ടീവും ജുഡീഷ്യറിയും തീരുമാനിക്കുന്നത് ഹിന്ദുത്വയിലേക്കുള്ള യാത്രയായിരിക്കുമെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - RSS recruitment takes place in courts; M.V. Govindan lashed out against the judiciary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.