സ്കൂൾ കലോത്സവ ഭക്ഷണ വിവാദത്തില്‍ വി.ടി. ബൽറാമിനെപ്പോലുളള കപട മതേതരക്കാരുടെ അഭിപ്രായങ്ങളെ തള്ളിയ മുസ്ലീം ലീഗ് നേതാക്കളുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു. മുസ്ലീം ലീഗ് ഒരു മത വർഗീയ പാർട്ടിയാണെന്നതിൽ ഒരു സംശയവുമില്ല. എന്നാൽ പഴയിടം വിഷയത്തിൽ ലീഗ് നേതാക്കളുടെ നിലപാടുകൾ സ്വാഗതാർഹവും അഭിനന്ദനീയവുമാണ് എന്ന് പറയാതെ വയ്യെന്ന്- ആര്‍.വി ബാബു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം:
മുസ്ലീം ലീഗ് ഒരു മത വർഗീയ പാർട്ടിയാണെന്നതിൽ ഒരു സംശയവുമില്ല. എന്നാൽ പഴയിടം വിഷയത്തിൽ ലീഗ് നേതാക്കളുടെ നിലപാടുകൾ സ്വാഗതാർഹവും അഭിനന്ദനീയവുമാണ് എന്ന് പറയാതെ വയ്യ. മുസ്ലീം സമുദായത്തിന്റെ കൈയ്യടിക്ക് വേണ്ടി മാത്രമായുള്ള കോൺഗ്രസിന്റെ വി ടി ബൽറാമിനെപ്പോലുളള കപട മതേതരക്കാരുടെ അഭിപ്രായങ്ങളെ തള്ളിക്കൊണ്ടാണ് കെ പി എ മജീദും കെ എം ഷാജിയും തങ്ങളുടെ തികച്ചും യുക്തിസഹമായ അഭിപ്രായം തുറന്ന് പറഞ്ഞത് . മലർന്ന് കിടന്ന് തുപ്പുന്ന ബൽറാമിനെ പോലുള്ളവരാണ് കോൺഗ്രസ് മുക്ത ഭാരതത്തിലേക്കുള്ള ഗതിവേഗം വർദ്ധിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.