ശബരിമല യാത്ര ഒരു പുതുമയല്ല, തീർഥാടകനായല്ലെങ്കിലും ജോലിയുെട ഭാഗമായി അവിടേക്കൊരു യാത്ര പതിവുള്ളതാണ്. സ്ത്രീ പ്രവേശന കോലാഹലങ്ങൾ നടക്കുന്ന ബുധനാഴ്ച ചിത്രം എടുക്കാൻ ശബരിമലയിലേക്ക് പുറപ്പെടാനുള്ള ന്യൂസ് എഡിറ്ററുടെ വിളി എത്തുേമ്പാൾ സമയം ഉച്ചയോടടുത്തിരുന്നു. പോകുേമ്പാൾ മിക്കവാറും റെജി ആൻറണിയാവും ഡ്രൈവർ. ബുധനാഴ്ചയും പതിവു തെറ്റിയില്ല, റെജിയുമായിത്തന്നെ യാത്ര തിരിച്ചു.
യാത്രമേധ്യ സുഹൃത്തുക്കളെ വിളിക്കുേമ്പാൾ നിലക്കലിലെ സംഘർഷം അവർ പങ്കുവെച്ചു. എങ്കിലും ആശങ്ക ഒട്ടും തോന്നിയില്ല. നിലക്കലിൽ എത്തിയതോടെ സംഭവങ്ങളുടെ രൂക്ഷത ബോധ്യമായി. ഇതോടെ ‘മാധ്യമ’ത്തിെൻറ ജീപ്പ് റെജി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇൗ സമയം പ്രതിഷേധക്കാരും പൊലീസുമായി സംഘർഷം ആരംഭിച്ചിരുന്നു. കല്ലേറ് നടത്തിയവരെ ലാത്തിവീശി ഒാടിക്കുന്നതും കല്ലേറിൽ തകർന്ന വാഹനങ്ങളുടെ ചിത്രങ്ങളും പകർത്തി. പൊലീസ് ആക്ഷനും കല്ലേറും കൂടി കിട്ടിയപ്പോൾ ചിത്രങ്ങൾ ഒാഫിസിലേക്ക് അയക്കാനുള്ള ശ്രമമായി. എന്നാൽ, ചിത്രം അയക്കൽ അസാധ്യമായതോടെ തിരികെ പോകാനുള്ള ശ്രമമായി. ഇതിനിടെ, ഒാഫിസിൽനിന്ന് വിളിച്ച ന്യൂസ് എഡിറ്റർക്കും തുടർന്ന് എക്സിക്യൂട്ടിവ് എഡിറ്റർക്കും റേഞ്ചിൽ എത്തിയാലുടൻ പടം അയക്കാമെന്ന ഉറപ്പും നൽകി. മൊബൈൽ വഴി പടം അയക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കെയാണ് ‘പെട്ടല്ലോ, എന്ന റെജിയുടെ കരച്ചിലോളം എത്തിയ ശബദം കേട്ടത്. തലയുയർത്തി നോക്കുേമ്പാൾ വലിയൊരു ആൾക്കൂട്ടം കല്ലുമായി പാഞ്ഞടുക്കുന്നു. രണ്ടുപേരും തലകുനിച്ചിരിക്കെ, ജീപ്പിൻറ മുന്നിലെ ചില്ലുകൾ തകർന്നു വീണു. ഇതിനിടെ പാഞ്ഞടുത്ത അക്രമികൾ ഞങ്ങളെ ജീപ്പിൽനിന്ന് വലിച്ചിറക്കി ‘കൊല്ലടാ’ ഇവരെ എന്ന് ആക്രോശിച്ച് മർദനം ആരംഭിച്ചിരുന്നു.
ഒരുകൂട്ടർ മൊബൈൽ ഫോൺ പിടിച്ചെടുത്ത് റോഡിലേക്ക് എറിയുേമ്പാൾ മറ്റൊരുകൂട്ടർ പുറത്തിട്ടിരുന്ന ബാഗിൽ പിടിത്തമിട്ടു. കാമറ ബാഗ് വിട്ടുകൊടുക്കാതായതോടെ മർദനത്തിെൻറ രൂക്ഷത ഏറി. ഇതിനിടെ മരക്കൊമ്പുമായി പാഞ്ഞടുത്ത ഏതാനും പേരെക്കൂടി കണ്ടതോടെ ജീവിതം ഇവിടെ അവസാനിെച്ചന്ന് ഉറപ്പിച്ചു. ഭക്തരല്ല, മറിച്ച് അക്രമികളാണ് ഇവരെന്നും തിരിച്ചറിഞ്ഞു. റജിക്കും അപ്പോൾ തല്ല് കിട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അൽപസമയത്തിനുള്ളിൽ ഒന്നിച്ചുപോയ ഞങ്ങൾ രണ്ടുവഴിക്കായി.
ഇനി തിരിച്ചുേപാക്കിെല്ലന്ന് ഉറപ്പിച്ച അവസരത്തിലാണ് കാവിമുണ്ട് ഉടുത്തൊരാൾ സമീപം ബൈക്ക് നിർത്തുന്നത്. പുതിയ ഒരാൾകൂടി മർദിക്കാൻ എത്തിയിരിക്കുന്നു, ഇനി രക്ഷയിെല്ലന്ന് കരുതിയിരിക്കുേമ്പാഴാണ് ബൈക്കിന് പിന്നിൽ കയറാൻ അയാൾ ആവശ്യപ്പെടുന്നത്. ബൈക്കിൽ കയറുന്നതിനിടെ പിറകിൽനിന്ന് വീണ്ടും മർദനമുണ്ടായി. ഇതിനിടെ ആരോ പൊട്ടിത്തകർന്ന മൊബൈലും എടുത്തുതന്നു. ബൈക്കിൽ ഇരിക്കുേമ്പാഴും അക്രമികൾ കൊലവിളിയുമായി പിന്നാലെതന്നെ ഉണ്ടായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ പിക് അപ് വാനിൽ കയറ്റി. അതിലുണ്ടായിരുന്നവരോട് ആര് ചോദിച്ചാലും നിങ്ങളുടെ കൂടെയുള്ള ആളാണെന്ന് പറഞ്ഞാൽ മതി എന്ന് നിർേദശിച്ചു. അപ്പോഴാണ് പേപിടിച്ച ആൾക്കൂട്ടത്തിനിടയിലും മനുഷ്യത്വമുള്ള ആളുകൾ ഉണ്ടാവുമെന്ന് ബോധ്യപ്പെട്ടത്. ഇവർ എന്നെ കുറേദൂരം എത്തിച്ചു.
പിന്നീട് ശബരിമല തീർഥാടകരുടെ ഒരു ബസ് തടഞ്ഞുനിർത്തി, അതിൽ കയറ്റി. എങ്ങെന വിവരം അറിയിക്കുമെന്ന് വിഷമിച്ചിരിക്കുേമ്പാഴാണ് ആകെ തകർന്ന ജീപ്പുമായി റെജി കടന്നുപോകുന്നത് കണ്ടത്. ബസിലുണ്ടായിരുന്ന ഒരാളുടെ ഫോൺ വാങ്ങി കോട്ടയത്തെ ഒാഫിസിൽ വിളിച്ച് പിന്നാലെ വരുന്ന ബസിൽ ഞാനുണ്ടെന്ന് അറിയിക്കാൻ ആവശ്യപ്പെട്ടു.
അധികം ദൂരത്തല്ലാതെ ജീപ്പ് നിർത്തിയപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. ജീപ്പിെൻറ എല്ലാം തകർന്നിരുന്നു. നാലു ചക്രത്തിൽ ഒാടുന്ന ഒരു രൂപം. അതിൽ മർദനമേറ്റ് അവശനായ റെജിയും. ഇങ്ങനെയൊരു വാഹനം എങ്ങനെ ഇത്രയും അവശനായ റെജി ഒാടിച്ചു എന്നത് ഇപ്പോഴും അദ്ഭുതം. റെജി തനിേക്കറ്റ മർദനകഥ പറയുമ്പാൾ ഒരു താങ്ങായി ഞാനുണ്ടായില്ലല്ലോ എന്നായിരുന്നു ദുഃഖം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.