പത്തനംതിട്ട: പമ്പ ചാലക്കയത്ത് ജീപ്പും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ഭരതന്നൂർ സ്വദേശികളായ സരോജിനിയമ്മ,സരസ്വതിയമ്മ എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടുമണിയോടെയായിരുന്നുഅപകടം. ശബരിമല സന്ദർശനം കഴിഞ്ഞ് മടങ്ങുന്നവർ സഞ്ചരിച്ച ജീപ്പിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.
അപകടത്തിൽ ജീപ്പ് യാത്രികരായ രണ്ട് കുട്ടികളുൾപ്പെടെ എട്ടു േപർക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവർ സുജിത് ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മറ്റി. മറ്റുള്ളവർ പത്തനംതിട്ടയിൽ തന്നെയാണ്. മരിച്ചവരുടെ മൃതദേഹം നിലക്കൽ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.