തിരുവനന്തപുരം/'കോഴിക്കോട്/പന്തളം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സ ർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ പെങ്കടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നത. വിട്ടുനിൽക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പെങ്കടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിലപാടെടുത്തതോടെയാണ് ഭിന്നത മറനീക്കിയത്.
മുഖ്യമന്ത്രി സൃഷ്ടിച്ച പ്രതിസന്ധി സി.പി.എം തീർക്കെട്ടയെന്ന നിലപാടിലാണ് മുല്ലപ്പള്ളി. സുപ്രീംകോടതിവിധി വന്നയുടൻ സർവകക്ഷി യോഗം വിളിക്കാമായിരുന്നു. ഭരണമുന്നണിയിൽപോലും ചർച്ചചെയ്യാതെ ഒറ്റയാൾ തീരുമാനമെടുത്ത മുഖ്യമന്ത്രിക്ക് തിരിച്ചടിയേറ്റേപ്പാഴാണ് തലയൂരാൻ യോഗം ചേരുന്നതെന്നും മുല്ലപ്പള്ളി പറയുന്നു. കോൺഗ്രസ് നേതാക്കൾ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര 15ന് പത്തനംതിട്ടയിൽ സമാപിക്കുന്നത് ചൂണ്ടിക്കാട്ടി വിട്ടുനിൽക്കാമായിരുന്നെന്ന അഭിപ്രായം അദ്ദേഹം സഹപ്രവർത്തകരുമായി പങ്കുവെച്ചു.
എന്നാൽ, യോഗത്തിൽ പെങ്കടുത്ത് നിലപാട് വ്യക്തമാക്കണമെന്ന നിലപാടാണ് യു.ഡി.എഫിലെ ഇതര ഘടകകക്ഷികൾക്ക്. ഇതിെൻറ അടിസ്ഥാനത്തിലാണ് രമേശ് ചെന്നിത്തല നിലപാടെടുത്തത്. ശബരിമലയിലും സംസ്ഥാനത്തും സമാധാനാന്തരീക്ഷം നിലനിർത്തേണ്ടതുണ്ടെന്നും അതിന് സർക്കാർ വിട്ടുവീഴ്ച ചെയ്യുന്നെങ്കിൽ സഹകരിക്കാമെന്നുമാണ് ഘടകകക്ഷികളുടെ അഭിപ്രായം.
ശബരിമലയിൽ കലാപം സൃഷ്ടിച്ച് സ്ത്രീകളെ മടക്കി അയക്കാൻ യു.ഡി.എഫിന് കഴിയില്ല. ഇൗ സാഹചര്യത്തിൽ ബി.ജെ.പിക്ക് അവസരം നൽകാതെ പ്രശ്നം അവസാനിപ്പിക്കാനായാൽ പ്രയോജനപ്പെടുത്തണമെന്നും മുതിർന്ന യു.ഡി.എഫ് നേതാവ് പറഞ്ഞു. വിശ്വാസികൾക്ക് ഒപ്പമെന്ന യു.ഡി.എഫ് നിലപാട് മാറ്റില്ല. എന്നാൽ, സ്ത്രീകളെ തടഞ്ഞ് മണ്ഡല-മകരവിളക്ക് മഹോത്സവം അലേങ്കാലമാക്കാനും കഴിയില്ല. ഇതിന് സർക്കാർ സമവായ അന്തരീക്ഷം സൃഷ്ടിക്കുകയാണെങ്കിൽ അത് ആലോചിക്കാം -അേദ്ദഹം പറഞ്ഞു. ഇതിനിടെ, 16ന് വൈകീട്ട് മൂന്നിന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
അതേസമയം, ശബരിമല സംബന്ധിച്ച് വ്യാഴാഴ്ച മുഖ്യമന്ത്രി വിളിച്ചുചേർക്കുന്ന സർവകക്ഷി യോഗത്തിൽ ബി.ജെ.പി പെങ്കടുക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള കോഴിക്കോട്ട് പറഞ്ഞു. സർക്കാറിന് വൈകിവന്ന ബുദ്ധിയാണെങ്കിലും തങ്ങൾ പ്രതീക്ഷയിലാണ്. സുപ്രീംകോടതി പുനഃപരിശോധന, റിട്ട് ഹരജികൾ പരിഗണിക്കുന്നതുവരെ ശബരിമലയിൽ പഴയനില തുടരണം. ശബരിമലക്കെത്തുന്ന യുവതികേളാട് പിന്തിരിയാൻ മുഖ്യമന്ത്രി അഭ്യർഥിക്കണം. സർവകക്ഷി യോഗത്തിലേക്ക് മറ്റു ഹിന്ദു സംഘടനകളെ വിളിക്കാത്തത് പോരായ്മയാണ്. യോഗതീരുമാനത്തെ ആശ്രയിച്ച് സമരരംഗത്ത് ബി.ജെ.പി നൽകുന്ന പിന്തുണ സംബന്ധിച്ച് കൂടുതൽ വ്യക്തമാക്കും.
ജനങ്ങൾ ബി.ജെ.പിയിൽ അർപ്പിച്ച വിശ്വാസത്തെ തെറ്റായ വഴിയിലേക്ക് തിരിച്ചുവിടാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ ചെയ്തിട്ടുമില്ല. സമാധാനപരമായി എന്തു ചെയ്യണമെന്നാണ് പാർട്ടി ആലോചിക്കുന്നത്. ശബരിമലയെ കളങ്കപ്പെടുത്താൻ ആരെങ്കിലും വരുന്നുണ്ടെങ്കിൽ അവർക്ക് ജനപിന്തുണയുണ്ടാവില്ല. തൃപ്തി ദേശായിയെ ഹീറോയായി കാണുന്നില്ല. അവരുടെ വരവ് പബ്ലിസിറ്റി സ്റ്റണ്ടിനപ്പുറം ഗുണപരമല്ലെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
അതിനിടെ, ശബരിമലയിൽ ആചാരലംഘനം ഉണ്ടാവാൻ പാടില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പി.എൻ. നാരായണവർമ പറഞ്ഞു. വ്യാഴാഴ്ച നടക്കുന്ന ചർച്ചയിൽ ഇക്കാര്യം സർക്കാറിനെ അറിയിക്കും. സർക്കാരിെൻറ സമവായ നീക്കത്തെ സ്വാഗതംചെയ്യുന്നു. തുറന്ന മനസ്സോടെ ചർച്ചക്ക് തയാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോടതിയുടെ അന്തിമവിധി വരുന്നതുവരെ കാത്തിരിക്കാൻ സർക്കാർ തയാറാകണം. ഭക്തർക്ക് അനുകൂല വിധി ലഭിക്കാൻ സർക്കാറും നിലപാടിൽ മാറ്റംവരുത്തണം. ശബരിമലയിൽ എത്തുന്ന യഥാർഥ ഭക്തർക്ക് സുഖദർശനത്തിനാവശ്യമായ സാഹചര്യം ഒരുക്കണം -നാരായണവർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.