ത​ത്സ​മ​യ ബു​ക്കി​ങ്​ മു​ത​ൽ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ വ​രെ: മ​ണ്ഡ​ല​കാ​ല​ത്തി​നൊ​രു​ങ്ങി ശ​ബ​രി​മ​ല

തി​രു​വ​ന​ന്ത​പു​രം: തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ​യും വെ​ർ​ച്വ​ൽ ക്യൂ​വി​നൊ​പ്പം ത​ത്സ​മ​യ ബു​ക്കി​ങ്ങി​നും ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക്​ മ​ഹോ​ത്സ​വ​ത്തി​ന്​ ശ​ബ​രി​മ​ല ഒ​രു​ങ്ങി. 70,000 പേ​ർ​ക്ക്​ വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി​യും 10,000 പേ​ർ​ക്ക്​ ത​ത്സ​മ​യ ബു​​ക്കി​ങ്ങു​മ​ട​ക്കം 80,000 പേ​ർ​ക്ക്​ പ്ര​തി​ദി​ന ദ​ർ​ശ​ന സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന്​ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​സി​ഡ​ന്‍റ്​ പി.​എ​സ്. പ്ര​ശാ​ന്ത്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ആ​ധാ​ർ രേ​ഖ​ക​ൾ ന​ൽ​കി​യാ​ണ്​ ത​ത്സ​മ​യ ബു​ക്കി​ങ്​ ന​ട​ത്തേ​ണ്ട​ത്. ആ​ധാ​ർ ഇ​ല്ലാ​ത്ത​വ​ർ പാ​സ്​​പോ​ർ​ട്ടോ വോ​ട്ട​ർ ഐ.​ഡി​യോ ക​രു​ത​ണം. ഒ​പ്പം ഫോ​ട്ടോ​യു​മെ​ടു​ക്കും. ഇ​തി​നാ​യി പ​മ്പ, എ​രു​മേ​ലി, വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​കം കൗ​ണ്ട​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തും.

പു​ല​ർ​ച്ചെ മൂ​ന്ന്​ മു​ത​ൽ ഉ​ച്ച​ക്ക്​​ ഒ​രു​മ​ണി​വ​രെ​യും ഉ​ച്ച​ക്ക്​ മൂ​ന്ന്​ മു​ത​ൽ രാ​ത്രി 11 വ​രെ​യു​മാ​ണ് ദ​ർ​ശ​ന സ​മ​യം. ക​ഴി​ഞ്ഞ വ​ർ​ഷം 16 മ​ണി​ക്കൂ​റാ​യി​രു​ന്ന​ത്​ ഇ​ക്കു​റി 18 മ​ണി​ക്കൂ​റാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​രു​​ണ്ടെ​ങ്കി​ൽ ന​ട​യ​ട​യ്ക്കു​ന്ന സ​മ​യം അ​ര​മ​ണി​ക്കൂ​ർ വ​രെ ദീ​ർ​ഘി​പ്പി​ക്കും. ന​വം​ബ​ർ 15ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ന​ട​തു​റ​ക്കും. ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​എ. അ​ജി​കു​മാ​ർ, ജി. ​സു​ന്ദ​രേ​ശ​ൻ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

തീ​ർ​ഥാ​ട​ക​ർ​ക്ക്​ 5 ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ

തീ​ർ​ഥാ​ട​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി ദേ​വ​സ്വം ബോ​ർ​ഡ് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തി. ഒ​രു രൂ​പ​പോ​ലും പ്രീ​മി​യം ഈ​ടാ​ക്കാ​​തെ യു​​നൈ​റ്റ​ഡ്​ ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​ര​ക്ഷ. കോ​ട്ട​യം, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി എ​ന്നീ നാ​ല്​ ജി​ല്ല പ​രി​ധി​യി​ലു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്കാ​ണ്​ ഇ​ൻ​ഷു​റ​ൻ​സ്​ ല​ഭി​ക്കു​ക.

അ​പ​ക​ട മ​ര​ണ​ങ്ങ​ൾ​ക്ക്​ അ​ഞ്ച്​ ല​ക്ഷം രൂ​പ​യാ​ണ്​ ല​ഭ്യ​മാ​ക്കു​ക. കേ​ര​ള​ത്തി​നു​ള്ളി​ലാ​ണെ​ങ്കി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന്​ 30000 രൂ​പ​യും പു​റ​ത്താ​ണെ​ങ്കി​ൽ ഒ​രു ല​ക്ഷം രൂ​പ​യും ന​ൽ​കും.

നി​ല​യ്​​ക്ക​ലി​ൽ 10,000 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പാ​ർ​ക്കി​ങ്​

നി​ല​യ്ക്ക​ലി​ൽ 7500-8000 വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഇ​പ്പോ​ഴു​ണ്ട്. പു​റ​മേ 2000 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ കൂ​ടി സൗ​ക​ര്യ​മൊ​രു​ക്കും. ഇ​തോ​ടെ നി​ല​യ്ക്ക​ലി​ലെ വാ​ഹ​ന പാ​ർ​ക്കി​ങ്​ ശേ​ഷി 10,000 എ​ണ്ണ​മാ​കും. ഫാ​സ്​ ടാ​ഗ്​ വ​ഴി​യാ​ണ്​ പാ​ർ​ക്കി​ങ്​ ഫീ​സ്​ ഇ​ടാ​ക്കു​ന്ന​ത്. 1500 ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ പ​മ്പ​യി​ലും പാ​ർ​ക്ക്​ ചെ​യ്യാം.

പ​മ്പ​യി​ൽ മൂ​ന്ന്​ ന​ട​പ്പ​ന്ത​ലി​ലാ​യി 1500 പേ​ർ​ക്ക്​ നി​ൽ​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ഇ​പ്പോ​ഴു​ള്ള​ത്. മൂ​ന്ന്​ സ്​​ഥി​രം ന​ട​പ്പ​ന്ത​ലും മൂ​ന്ന്​ താ​ൽ​ക്കാ​ലി​ക ന​ട​പ്പ​ന്ത​ലു​മാ​യി ആ​റ്​ എ​ണ്ണം കൂ​ടി ഇ​പ്പോ​ൾ വ​ർ​ധി​പ്പി​ച്ചു. ആ​കെ ഒ​മ്പ​ത്​ പ​ന്ത​ലു​ക​ളി​ലു​മാ​യി 4000 പേ​ർ​ക്ക്​ നി​ൽ​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. സ​ർ​ജ​ൻ ഡോ.​റാം നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൂ​റി​ലേ​റെ വി​ദ​ഗ്‌​ധ​രാ​യ ഡോ​ക്‌​ട​ർ​മാ​ർ സേ​വ​ന സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്.

ശബരിമലയിൽ റോപ് വേ പരിഗണനയിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ റോ​പ് വേ ​സ​ജീ​വ പ​രി​ഗ​ണ​ന​യി​ൽ. പ​മ്പ​യി​ൽ​നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്കും തി​രി​കെ​യും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും അ​ത്യാ​ഹി​ത​ത്തി​ൽ​പ്പെ​ടു​ന്ന​വ​രേ​യും എ​ത്തി​ക്കാ​നാ​ണ് റോ​പ് വേ. 250 ​കോ​ടി രൂ​പ ചെ​ല​വി​ൽ 270 മീ​റ്റ​ർ റോ​പ് വേ​യാ​ണ്​ നി​ർ​മി​ക്കു​ക. ഒ​രു വ​ശ​ത്തേ​ക്ക് 10 മി​നി​റ്റാ​ണ് യാ​ത്രാ​സ​മ​യം. പ​മ്പ ഹി​ൽ​ടോ​പ്പി​ൽ​നി​ന്ന് സ​ന്നി​ധാ​നം പൊ​ലീ​സ് ബാ​ര​ക്ക് വ​രെ​യാ​ണ് റോ​പ് വേ ​നി​ർ​മി​ക്കു​ക. നേ​ര​ത്തേ ഏ​ഴു തൂ​ണു​ക​ൾ വി​ഭാ​വ​നം ചെ​യ്ത​പ്പോ​ൾ 300 വ​ന്മ​ര​ങ്ങ​ൾ മു​റി​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു.

എ​ന്നാ​ൽ, പു​തു​ക്കി​യ രൂ​പ​രേ​ഖ​യി​ൽ തൂ​ണു​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​ക്കി​യ​തോ​ടെ മു​റി​ക്കേ​ണ്ട മ​ര​ങ്ങ​ളു​ടെ എ​ണ്ണം 80 ആ​യെ​ന്ന്​ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് പി.​എ​സ്. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.ശ​ബ​രി​മ​ല​യെ പ്ലാ​സ്​​റ്റി​ക് മു​ക്ത​മാ​ക്കാ​നാ​യി ഗാ​യി​ക കെ.​എ​സ്. ചി​ത്ര, സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​ദ്യാ​സാ​ഗ​ർ, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ബോ​ധ​വ​ത്ക​ര​ണ വി​ഡി​യോ​ക​ൾ ത​യാ​റാ​ക്കു​മെ​ന്ന്​ പി.​എ​സ്. പ്ര​ശാ​ന്ത് അ​റി​യി​ച്ചു.

മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം

18ാം പ​ടി​ക്ക്​ മു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. മൊ​ബൈ​ൽ ഫോ​ണി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത്​ ആ​ചാ​ര​ലം​ഘ​ന​മാ​യ​ത്​ കൊ​ണ്ടാ​ണ്​ ഈ ​തീ​രു​മാ​നം. 18 ാം പ​ടി​ക്ക്​ മു​ക​ളി​ലെ​ത്തു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്വി​ച്ച്​ ഓ​ഫ്​ ചെ​യ്യ​ണം.

ശബരിമല സീസണിൽ പ്രത്യേക ട്രെയിനുകൾ

പാ​ല​ക്കാ​ട്: ശ​ബ​രി​മ​ല സീ​സ​ണി​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ കോ​ട്ട​യ​ത്തി​നും ഹു​ബ്ബ​ള്ളി​ക്കു​മി​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. ന​മ്പ​ർ 07371 ഹു​ബ്ബ​ള്ളി ജ​ങ്ഷ​ൻ-​കോ​ട്ട​യം പ്ര​തി​വാ​ര സ്‌​പെ​ഷ​ൽ ന​വം​ബ​ർ 19 മു​ത​ൽ 2025 ജ​നു​വ​രി 14 വ​രെ (എ​ല്ലാ ചൊ​വ്വാ​ഴ്‌​ച​ക​ളി​ലും) ഉ​ച്ച​ക്ക് 3.15ന് ​ഹു​ബ്ബ​ള്ളി ജ​ങ്ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഉ​ച്ച​ക്ക് 12ന് ​കോ​ട്ട​യ​ത്തും ന​മ്പ​ർ 07372 കോ​ട്ട​യം-​ഹു​ബ്ബ​ള്ളി ജ​ങ്ഷ​ൻ പ്ര​തി​വാ​ര സ്പെ​ഷ​ൽ ന​വം​ബ​ർ 20 മു​ത​ൽ 2025 ജ​നു​വ​രി 15 വ​രെ (എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും) കോ​ട്ട​യ​ത്തു​നി​ന്ന് ഉ​ച്ച​ക്ക് മൂ​ന്നി​ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഉ​ച്ച​ക്ക് 12.50ന് ​ഹു​ബ്ബ​ള്ളി ജ​ങ്ഷ​നി​ലു​മെ​ത്തും. സം​സ്ഥാ​ന​ത്ത് പാ​ല​ക്കാ​ട് ജ​ങ്ഷ​ൻ, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ​നി​ർ​ത്തും.

Tags:    
News Summary - sabarimala all set for mandalam season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.