കൊച്ചി: ശബരിമല ദർശനത്തിനെത്തുന്ന യുവതികൾക്ക് വ്രതാനുഷ്ഠാനങ്ങൾ നിശ്ചയിച്ചു നൽകാൻ തന്ത്രിക്കും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നിർദേശം നൽകണമെന്ന ഹരജി ഹൈകോടതി തള്ളി. ശബരിമല ദർശനത്തിന് തയാറെടുക്കുന്ന യുവതികൾക്ക് വ്രതാനുഷ്ഠാനങ്ങൾ നിശ്ചയിച്ചു നൽകാൻ തന്ത്രിക്കാണ് അധികാരമെന്നും അതുനടപ്പാക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ട് എം.കെ. നാരായണൻ പോറ്റിയാണ് കോടതിയെ സമീപിച്ചത്. ഹരജിയിലെ ആവശ്യങ്ങളിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് തള്ളിയത്.
ശബരിമലയിൽ പത്തിനും 50 നുമിടയിൽ പ്രായമുള്ള സ്ത്രീകൾ ദർശനത്തിനെത്തുന്നതിനെ എതിർക്കുന്ന തന്ത്രിയുടെ നിലപാട് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ഹരജിയിൽ പറയുന്നു. ആർത്തവ അശുദ്ധിയുടെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തുന്നത് തൊട്ടുകൂടായ്മയാണെന്ന് വിലയിരുത്തിയാണ് ശബരിമലയിൽ യുവതീ പ്രവേശനത്തിന് സുപ്രീംകോടതി അനുമതി നൽകിയത്.
ഇൗ സാഹചര്യത്തിൽ ദർശനത്തിനെത്തുന്ന യുവതികൾക്ക് പ്രത്യേക വ്രതക്രമം അനിവാര്യമാണ്. ദേവസ്വം ബോർഡുമായി ആലോചിച്ച് തന്ത്രി ഇക്കാര്യത്തിൽ തീരുമാനമെടുക്കണം -ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.