ശബരിമലയിൽ നിരോധനാജ്​ഞ ഇന്ന്​ അവസാനിക്കും

ശബരിമല: യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട്​ സുരക്ഷാപ്രശ്​നങ്ങൾ മുന്നിൽ കണ്ട്​ ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്​ഞ ഇന്ന്​ അവസാനിക്കും. ഒമ്പതു ദിവസം നീണ്ട നിരോധനാജ്​ഞക്കാണ്​ ഇന്ന്​ അവസാനമാവുക.

നേരത്തെ നവംബർ 22 വരെയായിരുന്നു നിരോധനാജ്​ഞ പ്രഖ്യാപിച്ചത്​. അത്​ പിന്നീട്​ 26 വരെ നീട്ടുകയായിരുന്നു.

അതേസമയം, ശബരിമലയിൽ സുരക്ഷ പ്രശ്​നങ്ങൾ നിലനിൽക്കുന്നതിനാൽ നിരോധനാജ്​ഞ ഒരാഴ്​ച കൂടി നീട്ടണമെന്നാണ്​ ​െപാലീസി​​​െൻറ ആവശ്യം.

അതേസമയം, ശബരിമലയിൽ നിലവിൽ സ്​ഥിതി ശാന്തമാണ്​. പൊലീസ്​ നിയന്ത്രണത്തിലാണ്​ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്​. നിരോധനാജ്​ഞ പിൻവലിച്ചാൽ പ്രശ്​നങ്ങൾ ഉണ്ടാകുമോ എന്നതാണ്​ പൊലീസി​​​െൻറ ഭയം.

Tags:    
News Summary - Sabarimala Curfew - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.