ശബരിമല വിഷയം: സമവായ ചർച്ചയിൽ പ്രതീക്ഷയില്ലെന്ന്​ പി എസ് ശ്രീധരൻപിളള

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ്​ വിളിച്ച സമവായ ചർച്ചയിൽ പ്രതീക്ഷയില്ലെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിളള. മുഖ്യമന്ത്രി മീശ പിരിച്ചപ്പോൾ നിലപാട് മാറ്റിയ ആളാണ് ദേവസ്വം ബോർഡ് പ്രസിഡൻറ്​ എ.പത്മകുമാർ. അതുകൊണ്ട്​ പ്രസിഡൻറി​​​െൻറ പ്രവർത്തികളിൽ മതിപ്പില്ല. ദേവസ്വം ബോർഡ് പ്രസിഡൻറിനോട് പരാമപുച്ഛമാണെന്നും പത്​മകുമാർ രാജിവെക്കണമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ചർച്ചയിലേക്ക്​ പോകുന്നവർ പോകട്ടെ. എന്നാൽ പ്രശ്​നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയില്ലെന്നും ശ്രീധരൻപിളള പറഞ്ഞു.

Tags:    
News Summary - Sabarimala issue- PS Sreedharan Pillai- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.