യുവതീ പ്രവേശനം: ശുദ്ധിക്രിയക്ക്​ ശേഷം ശബരിമല നട തുറന്നു VIDEO

ശബരിമല: യുവതികൾ പ്രവേശിച്ചതി​​​​​െൻറ പേരിൽ ശുദ്ധിക്രിയകൾ നടത്തുന്നതിനായി അടച്ചിട്ട ശബരിമല നട തുറന്നു. പരിഹാര ക്രിയകൾക്കായി പത്തരക്ക്​ അടച്ച നടയാണ്​ 11.20 ന്​ തുറന്നത്​.

യുവതീ പ്രവേശനം നടന്നതോടെ തന്ത്രിയും മേൽശാന്തിയും ചേർന്ന്​ നടയടക്കാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട്​ ദേവസ്വം ബോർഡ്​ പ്രസിഡൻറ് എ.പത്​മകുമാറിനെ ഫോണിൽ വിളിച്ച്​ വിവരമറിയിക്കുകയായിരുന്നു.

യുവതീ പ്രവേശനം സ്​ഥിരീകരിച്ചതോടെ നെയ്യഭിഷേകം നിർത്തിവെക്കുകയും ഭക്​തരെ സന്നിധാനത്തിൽ നിന്ന്​ മാറ്റുകയും ചെയ്​തു. നടപ്പന്തലിലും സന്നിധാനത്തിലുമായി ആയിരക്കണക്കിന്​ ഭക്തരാണ്​ ദർശനത്തിനായി കാത്തു നിന്നിരുന്നത്​. ​​

മേൽശാന്തിയും തന്ത്രിയുമായി ചർച്ച നടത്തിയതിനെ തുടർന്നാണ്​ നടയടച്ച്​ ശുദ്ധികലശം നടത്താൻ ധാരണയായത്​. സന്നിധാനത്ത്​ ഏതുതരത്തിലുള്ള പരിഹാരക്രിയകളാണ്​ നടത്തേണ്ടതെന്നും തന്ത്രിയും മേൽശാന്തിയുമായുള്ള ചർച്ചയിൽ ​ തീരുമാനമായിരുന്നു.

ഇത്തവണയും സർക്കാറുമായോ ദേവസ്വം ബോർഡുമായോ കൂടിയാലോചിക്കാതെയാണ്​ തന്ത്രിയും മേൽശാന്തിയും കൊട്ടാരം പ്രതിനിധിയും ചേർന്ന്​ നടയടച്ചത്​.

​നേരത്തെ യുവതീപ്രവേശനമുണ്ടായാൽ നടയടച്ചിടുമെന്ന്​ തന്ത്രി പറഞ്ഞിരുന്നുവെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ സർക്കാർ സർക്കാറുമായും ദേവസ്വംബോർഡുമായും കൂടിയാലോചിക്കാതെ നടയടക്കാൻ തീരുമാനിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണയും തന്ത്രിയും മേൽശാന്തിയുമാണ്​ തീരുമാനമെടുത്തത്​.

Full View
Tags:    
News Summary - Sabarimala Nada Open - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.