തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ എൻ.എസ്.എസ് നിലപാട് പുനഃപരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ‘കേരളം ഭ്രാന്താലയമല്ല’ മുദ്രാവാക്യമുയർത്തി ഡിസംബർ ആറുമുതൽ ജനുവരി 20 വരെ 30,000 കേന്ദ്രങ്ങളിൽ ഓർമപ്പെടുത്തൽ സംഘടിപ്പിക്കും. ഗാന്ധിജി രക്തസാക്ഷി ദിനമായ ജനുവരി 30ന് കേരളത്തിലെ സ്വാതന്ത്ര്യസമരത്തെയും നവോത്ഥാന മുന്നേറ്റത്തിന് ചരിത്രസ്മരണകൾ ഇരമ്പുന്ന പ്രദേശങ്ങളിലെ 71 കേന്ദ്രങ്ങളിൽ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.
‘മതനിരപേക്ഷ ഇന്ത്യ പുരോഗമന കേരളം’ മുദ്രാവാക്യമുയർത്തി ‘യുവസാക്ഷ്യം’ എന്ന പേരിലാണ് പരിപാടിയെന്ന് റഹിം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ്, ട്രഷറർ എസ്.കെ. സജീഷ്, വൈസ്പ്രസിഡൻറ് കെ.യു. ജനീഷ് കുമാർ, ജോയൻറ് സെക്രട്ടറി വി.കെ. സനോജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ശശിക്കെതിരെ പരാതി നൽകിയത് അറിയില്ല
തിരുവനന്തപുരം: സി.പി.എം ഷൊർണൂർ എം.എൽ.എയായ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗമായ യുവതി വീണ്ടും പരാതി നൽകിയതായി അറിയില്ലെന്ന് എ.എ. റഹിം പറഞ്ഞു. ജില്ല കമ്മിറ്റി യോഗത്തിൽ യുവതി പങ്കെടുത്തിരുന്നു. ശശിയുടെ കാര്യത്തിൽ പാർട്ടി മാതൃകപരമായ നടപടി സ്വീകരിെച്ചന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.