നിരീക്ഷക സമിതി ഇന്ന്​ റി​േപ്പാർട്ട്​ സമർപ്പിക്കും

കോ​ട്ട​യം: ശബരിമലയിലും നിലക്കലിലും പമ്പയിലും തീർഥാടകർക്കായി സർക്കാറും ദേവസ്വം ബോർഡും ഒരുക്കിയ സംവിധാനങ് ങൾ, പോരായ്​മകൾ, അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടുന്ന വിശദ റി​േപ്പാർട്ട്​ ഹൈകോടതി നിയ ോഗിച്ച ശബരിമല നിരീക്ഷക സമിതി തിങ്കളാഴ്​ച കോടതിയിൽ സമർപ്പിക്കും. സർക്കാറിനെയും ദേവസ്വം ബോർഡിനെയും മറികടന്ന്​ നിരീക്ഷക സമിതിയെ നിയോഗിച്ചതിലുള്ള അതൃപ്​തി പരസ്യമായി പ്രകടിപ്പിച്ച്​ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കെയാണ്​ സന്നിധാനത്തും പമ്പയിലും നിലക്കലിലും സന്ദർശനം നടത്തിയ ശേഷം തയാറാക്കിയ റിപ്പോർട്ട്​ സമിതി സമർപ്പിക്കുന്നത്​.

സന്ദർശനവേളയിൽ സർക്കാറും ദേവസ്വം ബോർഡും കെ.എസ്​.ആർ.ടി.സിയും ഒരുക്കിയ സംവിധാനങ്ങളിൽ സമിതി സംതൃപ്​തി രേഖപ്പെടുത്തിയെങ്കിലും പൊലീസ്​ നടപടികളിലടക്കം എന്തുനിലപാടായിരിക്കും സ്വീകരിക്കുകയെന്നത്​ സർക്കാറിന്​​ തലവേദന സൃഷ്​ടിക്കും. സമിതിയുടെ പ്രാഥമിക നിരീക്ഷണത്തിൽ സർക്കാറിനെതിരെ കാര്യമായ വിമർശനങ്ങൾ ഉയർത്തിയിരുന്നില്ല.

എന്നാൽ, തീർഥാടകരിൽനിന്ന്​ ശേഖരിച്ച വിവരങ്ങളുടെ അടിസ്​ഥാനത്തിൽ ലഭിച്ച കാര്യങ്ങൾ റി​േപ്പാർട്ടിലുണ്ടാവും. കണ്ണിൽ കണ്ട കാര്യങ്ങൾ വിശദമായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ, ഇതുസംബന്ധിച്ച്​ ഒന്നും പറയാനാവില്ലെന്നും സമിതി അംഗവും ഫയർ ഫോ​​ഴ്​സ്​ ഡയറക്​ടർ ജനറലുമായ എ. ഹേമചന്ദ്രൻ ‘മാധ്യമ’ത്തോട്​ പറഞ്ഞു. മിക്കവാറും തിങ്കളാഴ്​ച തന്നെ റിപ്പോർട്ട്​ ഹൈകോടതിക്ക്​ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ജസ്​റ്റിസ്​ പി.ആർ. രാമൻ, ജസ്​റ്റിസ്​ എസ്​. സിരിജഗൻ എന്നിവരാണ്​ മറ്റംഗങ്ങൾ.

Tags:    
News Summary - Sabarimala Observation Committee Report - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.